Popular Posts

Download 1 2

പിഐബിയുടെ പ്രാദേശിക മാധ്യമ ശില്പശാല നാളെ (ജൂണ്‍ 12)

തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴില്‍ തിരുവനന്തപുരത്തുള്ള പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ കേന്ദ്ര കിഴങ്ങുവര്‍ഗവിള ഗവേഷണ സ്ഥാപനവുമായി സഹകരിച്ച് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കായി ശില്പശാല -വാര്‍ത്താ- സംഘടിപ്പിക്കുന്നു. ശ്രീകാര്യത്തുള്ള ഐസിഎആര്‍-കേന്ദ്ര കിഴങ്ങുവര്‍ഗവിള ഗവേഷണ സ്ഥാപനത്തില്‍ 2026 നാളെ (ജൂണ്‍ 12 ന് ) നടക്കുന്ന പരിപാടി രാവിലെ 11:30 ന് ഡയറക്ടര്‍ ഡോ. ജി. ബൈജു ഉദ്ഘാടനം ചെയ്യും. പിഐബി തിരുവനന്തപുരം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ശ്രീ വി പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിക്കും. കേന്ദ്ര ?ഗവണ്‍മെന്റിന്റെ 12 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് ശില്പശാല.

സമൂഹത്തിനായുള്ള കൃഷി ശാസ്ത്രം: ജീവിതവും ഉപജീവനവും മെച്ചപ്പെടുത്തുന്നു എന്ന വിഷയത്തില്‍ സിടിസിആര്‍ഐ സീനിയര്‍ സയന്റിസ്റ്റ് ഡോ. ഡി. ജഗന്നാഥന്‍ ക്ലാസ് നയിക്കും. ഗവേഷണത്തില്‍ നിന്ന് നൂതനാശയത്തിലേക്ക്: ശാസ്ത്രത്തെ യഥാര്‍ത്ഥ ലോക സ്വാധീനത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നു എന്ന വിഷയത്തില്‍ സിഎസ്‌ഐആര്‍ – എന്‍ഐഐഎസ്ടി ശാസ്ത്രജ്ഞന്‍ Er. വി.വി. വേണുഗോപാല്‍ ആശയവിനിമയം നടത്തും. റോക്കറ്റ് വിക്ഷേപണങ്ങള്‍ മുതല്‍ ഗവേഷണ ലാബുകള്‍ വരെ: ശാസ്ത്ര റിപ്പോര്‍ട്ടിംഗിന്റെ കല എന്ന വിഷയത്തില്‍ കേരള കൗമുദി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ശ്രീ പി എച്ച് സനല്‍ കുമാര്‍ സംസാരിക്കും. പരിപാടിയുടെ ഭാഗമായി സിടിസിആര്‍ഐയില്‍ പ്രദര്‍ശനവും ഉണ്ടായിരിക്കും. പിഐബി തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.ആതിര തമ്പി ഐഐഎസ് സ്വാഗതം ആശംസിക്കും. ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് ശ്രീമതി നിഖിത എ എസ് നന്ദി പറയും. രജിസ്‌ട്രേഷന്‍ രാവിലെ 11 മണിക്ക് ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *