Popular Posts

whatsapp image 2026 06 15 at 9.56.10 am

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര:കോട്ടയം ഡിപ്പോയില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: യുഡിഎഫ് സര്‍ക്കാരിന്റെ ഇന്ദിരാ ഗാരന്റികളില്‍ ഒന്നായ ‘പ്രിയദര്‍ശിനി’ സൗജന്യ ബസ് യാത്രാ പദ്ധതിക്ക് കോട്ടയത്തും ആവേശകരമായ തുടക്കം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ഡിപ്പോയില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളിലാണ് സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുക.കോട്ടയത്ത് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം.പി. സന്തോഷ്‌കുമാര്‍, വിവിധ ജില്ലാ പഞ്ചായത്ത്-നഗരസഭാ അംഗങ്ങള്‍ തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുത്തു. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും വിപുലമായ ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. കടുത്തുരുത്തിയില്‍ നടന്ന പ്രാദേശികതല ഉദ്ഘാടനം മന്ത്രി മോന്‍സ് ജോസഫ് നിര്‍വഹിച്ചു.
സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂരില്‍ സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രാദേശിക ഉദ്ഘാടനങ്ങള്‍ നടക്കുന്നതിനൊപ്പം, പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം തമ്പാനൂരില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. സ്ത്രീ ശാക്തീകരണവും യാത്രാ സൗകര്യവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഈ പദ്ധതി വരും ദിവസങ്ങളില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി സര്‍വീസുകളിലേക്ക് വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *