Popular Posts

WhatsApp Image 2026 06 13 At 11.31.16 PM

ജലജന്യ രോഗപ്രതിരോധ ബോധവല്‍ക്കരണ കാംപയിന് ഇന്ന് (ഞായറാഴ്ച) തുടക്കമാകും

മുട്ടപ്പള്ളി: മഴക്കാല ജലജന്യ രോഗപ്രതിരോധ ബോധവല്‍ക്കരണ കാംപയിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് ശേഷം രണ്ടിന് മുട്ടപ്പള്ളി തിരുവള്ളുവര്‍ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ എരുമേലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സജീവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സുരഭി മുട്ടപ്പള്ളി രക്ഷാധികാരി എ ജി പ്രസാദ് അധ്യക്ഷത വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിനോയി ഇ ജെ ഇലവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനു പി എല്‍ ബോധവല്‍ക്കരണ ക്ലാസ് നയിക്കും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബി മോള്‍ എസ് ഡി, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മനോജ് കുമാര്‍ നെല്ലൂര്‍, സന്തോഷ് കുമാര്‍, റിട്ട. സബഹ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് ടി എം, സിഡിഎസ്, എഡിഎസ് ഭാരവാഹികള്‍, ആശാവര്‍ക്കര്‍മാര്‍ സംസാരിക്കും. എരുമേലി ഗ്രാമപ്പഞ്ചായത്ത്, എരുമേലി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍, സുരഭി മുട്ടപ്പള്ളി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *