Popular Posts

passport web

പാസ്‌പോര്‍ട്ട് അപേക്ഷയുടെ ഫീസില്‍ വന്‍ വര്‍ധനവ്

തിരുവനന്തപുരം: പാസ്‌പോര്‍ട്ട് അപേക്ഷയുടെ ഫീസില്‍ വന്‍ വര്‍ധനവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. 18 വയസിന് മുകളിലുള്ളവര്‍ക്ക് 2500 രൂപയാക്കി. 15 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് 1750 രൂപയുമായിരിക്കും ഫീസായി നല്‍കേണ്ടത്. പ്രായപൂര്‍ത്തിയായവര്‍ക്ക് ആയിരം രൂപയുടെ വര്‍ധനവാണ് ഉണ്ടാവുക. തല്‍ക്കാന്‍ പാസ്‌പോര്‍ട്ടിനും ഫീസ് വര്‍ധനവുണ്ട്. 60 പേജ് പാസ്‌പോര്‍ട്ടുകള്‍ക്ക് 3500 രൂപയാകും. തല്‍ക്കാലിന് 5000 രൂപയായും ഉയര്‍ത്തി. നിലവില്‍ 1500 രൂപയായിരുന്നു 36 പേജ് പാസ്‌പോര്ട്ടുകള്‍ക്ക് നിരക്ക്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് നിലവില്‍ 27 രാജ്യങ്ങളില്‍ വീസയില്ലാതെ സഞ്ചരിക്കാം. 47 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവലിന് സൗകര്യമുണ്ട്. ഇ-വീസ സൗകര്യം ഇന്ത്യക്കാര്‍ക്ക് നല്‍കുന്നത് 66 രാജ്യങ്ങളാണ്. അതേസമയം ഇന്ത്യന്‍ പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്നും അത് ‘യാത്രാരേഖ’ മാത്രമാണെന്നും നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *