1
1
കൊച്ചി: മുസ് ലിം സമുദായത്തെ അധിക്ഷേപിച്ച് ഫൈസ്ബുക്കില്‍ പോസ്റ്റിട്ട ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര് വി ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കി. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഓപറേഷന് തൂഫാനുമായി ബന്ധപ്പെട്ട് കേരളത്തിലെ പ്രമുഖ മുസ് ലിം സംഘടനയായ സമസ്ത കേരള നേതാക്കളുമായി സര്‍ക്കാര്‍ സഹകരിക്കുന്നതിനെതിരായ പോസ്റ്റിലാണ് ആര് വി ബാബു ഒരു സമൂഹത്തെയൊന്നാകെ ആക്ഷേപിക്കുന്നത്. സര്‍ക്കാരിന്റെ പദ്ധതിയില്‍ പോലും വര്‍ഗീയത പറഞ്ഞു നടക്കുന്ന ഇത്തരം ആളുകള്‍ക്കെതിരെ സര്‍ക്കാര്‍ കൃത്യമായ നടപടി സ്വീകരിക്കണം. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചുകൊണ്ടുള്ളതുമായ പരാമര്‍ശം നടത്തിയ ആര് വി ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അഭിഭാഷകനായ മുഹമ്മദ് റിഫയാണ് ഡിജിപിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.