Popular Posts

യൂനിഫോമില്‍ മതചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കരുത്; പോലീസുകാര്‍ക്ക് സര്‍കുലര്‍ പുറത്തിറക്കി ഡിജിപി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വേഷത്തില്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും പങ്കെടുക്കരുതെന്ന് നിര്‍ദേശവുമായി ഡിജിപി. ഉദ്യോഗസ്ഥര്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കുമായിട്ടാണ് സര്‍കുലര്‍. ഉദ്യോഗസ്ഥര്‍ മതപരമായ ചടങ്ങുകളിലും ആഘോഷത്തിലും ഔദ്യോഗിക വേഷത്തില്‍ പങ്കെടുക്കുകയും റീല്‍സ് ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ്, ഔദ്യോഗികമായ ക്രമസമാധാന പാലനത്തിലല്ലാതെ, ഇത്തരത്തില്‍ യൂനിഫോം ധരിച്ചുകൊണ്ട് മറ്റ് മതപരമായ ചടങ്ങുകളിലോ ആഘോഷങ്ങളിലോ പങ്കെടുക്കാന്‍ പാടില്ല. സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്കായാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.