Popular Posts

klee web

പ്രവേശന പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി നടത്തുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ / സ്വാശ്രയ കോളജുകളിലേക്കുള്ള ബാച്ച്‌ലര്‍ ഓഫ് ഡിസൈന്‍ (B des ) ന്റെ ഞായറാഴ്ച (28/6) നടത്താനിരുന്ന പ്രവേശന പരീക്ഷ മാറ്റിവച്ചു. എല്‍എല്‍ ബി പ്രവേശന പരീക്ഷ (KLEE) അതേ ദിവസം നടക്കുന്ന പശ്ചാത്തലത്തിലാണ് എല്‍ബിഎസ് പരീക്ഷ മാറ്റിയത്. ഇരുപരീക്ഷകളും എഴുതാന്‍ അവസരം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ആവശ്യമുന്നയിച്ചതോടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ ഇടപെടലിനെ തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. കുട്ടികള്‍ക്ക് പരീക്ഷകള്‍ക്കും കോഴ്‌സ് തിരഞ്ഞെടുപ്പുകള്‍ക്കും എല്ലാവര്‍ക്കും അവസരം നല്‍കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. മാറ്റി വച്ച എല്‍ബിഎസ് പ്രവേശന പരീക്ഷ തിയ്യതി പിന്നീട് അറിയിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2324396, 2560327 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *