Popular Posts

പാറാലോര്‍മ്മകള്‍ സ്‌പെഷ്യല്‍ പ്രി-ലോഞ്ച് മീറ്റ് സംഘടിപ്പിച്ചു

മാഞ്ചസ്റ്റര്‍ (യു.കെ): പ്രമുഖ പരിശീലകനും മോട്ടിവേഷന്‍ സ്പീക്കറുമായ സിറാജുദ്ദീന്‍ പറമ്പത്ത് രചിച്ച പത്താമത് പുസ്തകമായ ‘പാറാലോര്‍മ്മകള്‍’ പ്രീ-ലോഞ്ച് ചടങ്ങ് യു.കെയിലെ മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ചു. മാഞ്ചസ്റ്റര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍സിലെ കണ്‍സള്‍ട്ടന്റും ഉപാഹാര്‍ ട്രസ്റ്റ്‌യു.കെ. ചെയര്‍മാനുമായ ഡോ. സിദ്ദീഖ് പുലാക്കല്‍, സിജി ഇന്റര്‍നാഷനലിന്റെ മുന്‍ ചെയര്‍മാനും സീനിയര്‍ വിഷനറിയുമായ മുഹമ്മദ് ഫിറോസ് എന്നിവര്‍ ചേര്‍ന്നാണ് പുസ്തകത്തിന്റെ പ്രീ-ലോഞ്ച് നിര്‍വഹിച്ചത്. ചടങ്ങില്‍ ലിവര്‍പൂള്‍ ഹാര്‍ട്ട് ആന്‍ഡ് ചെസ്റ്റ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റായ ഡോ. ഫഹ്‌മി ഫറാസ്, മാഞ്ചസ്റ്ററിലെ സൊല്യൂഷന്‍ ആര്‍ക്കിടെക്റ്റ് ഉമര്‍ സീഷാന്‍ എന്നിവരുള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖരും വിശിഷ്ടാതിഥികളും പങ്കെടുത്തു. മനുഷ്യബന്ധങ്ങളും ഗ്രാമീണ ജീവിതത്തിന്റെ ഓര്‍മ്മകളും അനുഭവങ്ങളും ആവിഷ്‌കരിക്കുന്ന ‘പാറാലോര്‍മ്മകള്‍’ ഉടന്‍ വായനക്കാരിലേക്ക് എത്തും. പുസ്തകത്തിന്റെ ഔദ്യോഗിക പ്രകാശനം ജൂലൈ രണ്ടാം വാരത്തില്‍ പാറാല്‍ അരോമ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും.