1
1
ന്യൂഡല്‍ഹി: സിബിഎസ്ഇ സ്കൂളുകളിലെ ത്രിഭാഷാ നയം (Three-Language Formula) നടപ്പാക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസം നല്‍കിക്കൊണ്ട് ബോര്‍ഡിന്റെ പുതിയ ഉത്തരവ്. മുന്‍പ് മെയ് 15-ന് ഒന്‍പതാം ക്ലാസ് മുതല്‍ ത്രിഭാഷാ നയം കര്‍ശനമാക്കി ഇറക്കിയ ഉത്തരവിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് സിബിഎസ്ഇ ഇപ്പോള്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പുതിയ നിര്‍ദേശപ്രകാരം നിലവില്‍ 7, 8, 9, 10 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസിലെ ബോര്‍ഡ് പരീക്ഷയില്‍ മൂന്നാം ഭാഷയ്ക്ക് പരീക്ഷ എഴുതേണ്ടതില്ല. എന്നാല്‍ നിലവില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഈ ഇളവ് ബാധകമല്ല. അവര്‍ പത്താം ക്ലാസിലെത്തുമ്പോള്‍ മൂന്ന് ഭാഷകളിലും ബോര്‍ഡ് പരീക്ഷ എഴുതേണ്ടി വരും.
പുതിയ പദ്ധതിയുടെ പൊതുനിയമം
മൊത്തം പഠിക്കേണ്ട മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം നിര്‍ബന്ധമായും ഇന്ത്യന്‍ ഭാഷകളായിരിക്കണം (ഉദാഹരണത്തിന്: മലയാളം, ഹിന്ദി, സംസ്കൃതം, തമിഴ്, കന്നഡ തുടങ്ങിയവ).
ആദ്യത്തെ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളാണെങ്കില്‍ മൂന്നാമത്തേത് വിദേശ ഭാഷയായി (English, French, German, Arabic തുടങ്ങിയ നോണ്‍-നേറ്റീവ് ഭാഷകള്‍) തിരഞ്ഞെടുക്കാം.
ഓരോ ക്ലാസുകാര്ക്കുമുള്ള ഇളവുകള്‍ താഴെ പറയും പ്രകാരമാണ്:
നിലവിലെ രീതി തന്നെ തുടരും; മാറ്റങ്ങളൊന്നുമില്ല.
ബോര്‍ഡ് പരീക്ഷയ്ക്ക് രണ്ട് ഭാഷകള്‍ മാത്രം എഴുതിയാല്‍ മതിയാകും. മൂന്നാമതൊരു ഭാഷ ഈ ബാച്ചുകാര്‍ പഠിക്കേണ്ടതില്ല.
ഇവര്‍ ഒന്‍പതാം ക്ലാസില്‍ മൂന്ന് ഭാഷകള്‍ പഠിക്കണം (ഇതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണം).
ഇളവ്: നിലവില്‍ രണ്ട് വിദേശ ഭാഷകള്‍ (ഉദാഹരണത്തിന്: ഇംഗ്ലീഷും ഫ്രഞ്ചും) പഠിക്കുന്ന കുട്ടികള്‍ക്ക് ഇത്തവണ ഒറ്റത്തവണ ഇളവായി അത് തുടരാം. പക്ഷേ, അതിനൊപ്പം ഒരു ഇന്ത്യന്‍ ഭാഷ കൂടി പഠിക്കണം.
പരീക്ഷാ ഇളവ്: ഈ മൂന്നാം ഭാഷയുടെ മൂല്യനിര്‍ണ്ണയം സ്കൂളുകളില്‍ ഇന്റേണല്‍ അസസ്മെന്റ് (Internal Assessment) വഴി മാത്രമായിരിക്കും. അടുത്ത അധ്യയന വര്‍ഷം (2027-28) ഇവര്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ എഴുതുമ്പോള്‍ മൂന്നാം ഭാഷയ്ക്ക് പരീക്ഷയുണ്ടാകില്ല.
ഇവര്‍ 9, 10 ക്ലാസുകളിലേക്ക് എത്തുമ്പോഴും മൂന്ന് ഭാഷകള്‍ പഠിക്കണം. ഇതില്‍ രണ്ടെണ്ണം ഇന്ത്യന്‍ ഭാഷകളായിരിക്കണം.
ഇളവ്: നിലവില്‍ രണ്ട് വിദേശ ഭാഷകള്‍ പഠിക്കുന്നവരാണെങ്കില്‍, അധികമായി ഒരു ഇന്ത്യന്‍ ഭാഷ കൂടി തിരഞ്ഞെടുത്ത് പത്താം ക്ലാസ് വരെ പഠിക്കണം.
പരീക്ഷാ ഇളവ്: ഇവര്‍ക്കും മൂന്നാം ഭാഷയില്‍ സ്കൂള്‍ തലത്തില്‍ ഇന്റേണല്‍ അസസ്മെന്റ് മാത്രമേ ഉണ്ടാകൂ. പത്താം ക്ലാസില്‍ ബോര്‍ഡ് പരീക്ഷ എഴുതേണ്ടതില്ല.
ഇവര്‍ക്ക് ത്രിഭാഷാ നയം പൂര്‍ണ്ണമായും ബാധകമാണ്. പഠിക്കുന്ന മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം ഭാരതീയ ഭാഷയായിരിക്കണം.
ഇളവുകളില്ല: ഇവര്‍ പത്താം ക്ലാസിലെത്തുമ്പോള്‍ മൂന്ന് ഭാഷകള്‍ക്കും ബോര്‍ഡ് പരീക്ഷ എഴുതേണ്ടി വരും.
മറ്റ് പ്രധാന ഇളവുകള്‍
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ (CWSN): ഇവര്‍ക്ക് മൂന്നാമത് ഒരു ഭാഷ പഠിക്കണമെന്ന നിബന്ധനയില്‍ ഇളവുണ്ട്.
വിദേശത്തെ സിബിഎസ്ഇ സ്കൂളുകള്‍: ഇന്ത്യയ്ക്ക് പുറത്തുള്ള സിബിഎസ്ഇ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മൂന്നാം ഭാഷയായി ഇന്ത്യന്‍ ഭാഷ തന്നെ പഠിക്കണമെന്ന വ്യവസ്ഥയില്‍ പൂര്‍ണ്ണ ഇളവ് നല്കി.
വിദേശത്ത് നിന്നെത്തിയവര്‍: വിദേശത്തു നിന്നും വന്ന് ഇന്ത്യയില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇന്ത്യന്‍ ഭാഷ പഠിക്കുന്നതില്‍ ഇളവുണ്ടാകും.
മാതാപിതാക്കളുടെ സ്ഥലംമാറ്റം: മാതാപിതാക്കള്‍ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റമുണ്ടാകുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് നിലവില്‍ തിരഞ്ഞെടുത്ത ഭാഷ തന്നെ തുടര്‍ന്നു പഠിക്കാം. ഇതിനാവശ്യമായ പഠന സൗകര്യം സ്കൂളുകള്‍ ഒരുക്കണം.