1
1
തിരുവനന്തപുരം: മഴക്കാലം ആരംഭിച്ചതോടെ കേരളം വ്യത്യസ്തമായ പകര്‍ച്ച വ്യാധി ഭീതിയിലായിരിക്കുന്നു. ഷിഗല്ലെ, എച്ച്-വണ്‍ എന്‍-വണ്‍, ഡെങ്കു, നിപ, ചികുന്‍ ഗുനിയ തുടങ്ങിയ പല തരത്തിലുള്ള പനി വ്യാപനത്തിനാണ് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ മെഷിനറിയുടെ ഇടപെടല്‍ മാത്രം പോരാ. ജനങ്ങളുടെ ജാഗ്രതയും അനിവാര്യമാണ്.
എച്ച്-വണ്‍ എന്‍-വണ്‍ രോഗലക്ഷണങ്ങള്‍
പനി, ചുമ, തലവേദന, പേശികള്‍ക്കും സന്ധികള്‍ക്കും വേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയാണ് ഈ രോഗത്തിന്റെയും സാധാരണ ലക്ഷണങ്ങള്‍. ചിലര്‍ക്ക് ഛര്‍ദിയും വയറിളക്കവും ഉണ്ടാകാം. ഒരുപാടുപേര്‍ക്ക് ഈ രോഗമുണ്ടാകുമെങ്കിലും കുറച്ചു പേര്‍ക്കേ രോഗം ഗുരുതരം ആകുകയുള്ളൂ. ഗര്‍ഭിണികള്‍, മറ്റുരോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹരോഗികള്‍, വയോജനങ്ങള്‍, കുട്ടികള്‍ എന്നിവരില്‍ രോഗം ഗുരുതരം ആയേക്കാം.
പ്രതിരോധ മാര്‍ഗങ്ങള്‍
മാസ്‌ക് ധരിക്കുക: ആശുപത്രികള്‍, തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കുക. രോഗലക്ഷണമുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കുക.
ശുചിത്വം: കൈകള്‍ ഇടയ്ക്കിടെ സോപ്പിട്ട് കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യുക. കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്.
സമ്പര്‍ക്കം ഒഴിവാക്കുക: രോഗലക്ഷണമുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കുക. പനിയുള്ള കുട്ടികളെ സ്‌കൂള്‍, അങ്കണവാടി എന്നിവിടങ്ങളില്‍ അയക്കരുത്.
ഗര്‍ഭിണികള്‍, അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികള്‍, അനുബന്ധ രോഗമുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ചികിത്സ തേടണമെന്നും ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.