1
1
കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം സ്വദേശിനി മറിയു (62) ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇവര്‍ക്ക് പനി ബാധിച്ചത്, തുടര്‍ന്ന് എലുമ്പുലാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സിച്ചു. പനി മാറാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഡെങ്കിപനി ആണെന്ന് സ്ഥിരീകരിക്കുകയും ഡോക്ടര്‍ ജില്ലാ ഹോസ്പിറ്റലില്‍ ചികിത്സയ്ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ജില്ലാ ആശുപത്രിയില്‍ പോയില്ല. വൈകുന്നേരം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വെറ്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലര്‍ച്ചെ 4 ന് മരണപ്പെടുകയായിരുന്നു.