1
1
കേരളാ പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ)സംസ്ഥാന ട്രഷററും കണ്ണൂര്‍ പ്രസ്സ് ക്ലബ് സെക്രട്ടറിയും ചന്ദ്രിക ബ്യൂറോ ചീഫുമായിരുന്ന വി എന്‍ അന്‍സല്‍ (59) അന്തരിച്ചു. പോണ്ടിച്ചേരിയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെയായിരുന്നു അന്ത്യം. ചന്ദ്രിക, കണ്ണൂര്‍ മെട്രോ, മംഗളം, കണ്ണൂര്‍ മിറര്‍ തുടങ്ങിയ പത്രങ്ങളില്‍ ലേഖകനായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക ലേഖനങ്ങള്‍ക്കും മറ്റും നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പത്രമാധ്യമങ്ങള്‍ക്ക് പുറമെ ഓണ്‍ലൈന്‍ മാധ്യമരംഗത്തും അദ്ദേഹം ഏറെ സജീവമായിരുന്നു. വളപട്ടണം സ്വദേശിയായ പരേതനായ കെ എല്‍ അബ്ദുസലാമിന്റെയും വി എന്‍ സുബൈദയുടെയും മകനാണ്.