Popular Posts

hormus web

ഇറാന്‍ പ്രഖ്യാപനം: ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതം സ്തംഭിച്ചതായി റിപ്പോര്‍ട്ട്

തെഹ്‌റാന്‍: മൂന്നു മാസത്തിലധികമായി തുടരുന്ന അമേരിക്കന്‍-ഇറാന്‍ യുദ്ധത്തിന് അന്ത്യം കുറിക്കുന്നതിനായി സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവെ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഹോര്‍മിസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കപ്പല്‍ ഗതാഗതത്തില്‍ വന്‍ ഇടിവ് ഉണ്ടായതായി കപ്പല്‍ ട്രാക്കിംഗ് വിവരങ്ങള്‍ വ്യക്തമാക്കുന്നു.

മാരിടൈം ഇന്റലിജന്‍സ് കമ്പനിയായ ‘വിന്‍ഡ്വാര്‍ഡ്’ ഞായറാഴ്ച പുറത്തുവിട്ട വിശകലനം അനുസരിച്ച്, ശനിയാഴ്ച 35 കപ്പലുകള്‍ കടന്നുപോയ സ്ഥാനത്ത് ഞായറാഴ്ച ആകെ 12 കപ്പലുകള്‍ മാത്രമാണ് കടലിടുക്ക് മുറിച്ചുകടന്നത്.

കടലിടുക്കിലേക്ക് പ്രവേശിച്ച എട്ടില്‍ അഞ്ച് കപ്പലുകളും തങ്ങളുടെ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (എഐഎസ്-കപ്പലുകളുടെ സ്ഥാനം വ്യക്തമാക്കുന്ന സംവിധാനം) ഓഫ് ചെയ്തിരുന്നതായും വിന്‍ഡ്വാര്‍ഡ് അറിയിച്ചു.

നിലവിലെ ഗതാഗത സാഹചര്യം പരിശോധിച്ചാല്‍ ഇറാനുമായി ബന്ധമുള്ള കപ്പലുകള്‍ മാത്രമാണ് കാണാനാകുന്നതെന്നും ഇത് ഒരു തുറന്ന ജലപാതയേക്കാള്‍, മുന്‍പുണ്ടായിരുന്ന ഉപരോധ കാലത്തെ അവസ്ഥയെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും വിന്‍ഡ്വാര്‍ഡ് എക്‌സില്‍ കുറിച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും ബുധനാഴ്ച ഇറാനെതിരെയുള്ള യുഎസ്-ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിനുശേഷം, കടലിടുക്കിലെ കപ്പല്‍ ഗതാഗതം വീണ്ടെടുപ്പിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നു. സമാധാന ചര്‍ച്ചകള്‍ക്കും ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ക്കും തുരങ്കം വെക്കുന്ന നിലപാടാണ് ഇസ്രയേല്‍ കാണിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *