1
1
തിരുവനന്തപുരം:നീറ്റ് യുജി പുനഃപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ടെലിഗ്രാം വഴി ചോര്‍ന്നെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് ദേശീയ പരീക്ഷാ ഏജന്‍സിയും (എന്‍ടിഎ) കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി. പരീക്ഷാ പേപ്പര്‍ ചോര്‍ന്നെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും അസത്യവുമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു. വിദ്യാര്‍ഥികളെ വഞ്ചിക്കാനും പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ട് ഇത്തരം തെറ്റായ വിവരങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും എന്‍ടിഎ പ്രസ്താവനയില്‍ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ സൈബര്‍ ക്രൈം വിരുദ്ധ ഏജന്‍സിയായ ഐ4സി, പോലീസ് എന്നിവരുടെ സഹായത്തോടെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഹാന്‍ഡിലുകളിലൂടെയും മാത്രം വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും എന്‍ടിഎ അറിയിച്ചു.