Popular Posts

whatsapp image 2026 06 15 at 18.05.11

ബി ജെ പി നേതാവ് എൻ ഹരി റബർ ബോർഡ് പുതിയ ചെയർമാൻ

റബര്‍ ബോര്‍ഡ് ചെയര്‍മാനാനായി ബിജെപി നേതാവ് എന്‍ ഹരിയെ നിയമിച്ചു. കോട്ടയം മേഖലാ പ്രസിഡന്റും റബര്‍ ബോര്‍ഡ് അംഗവുമാണ് എന്‍ ഹരി. കേന്ദ്രസര്‍ക്കാരാണ് ഹരിയെ റബര്‍ ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.
ഡോ. സവാര്‍ ധനാനിയ സ്ഥാനമൊഴിഞ്ഞ ശേഷം 18മാസമായി ബോര്‍ഡിന് സ്ഥിരം ചെയര്‍മാന്‍ ഉണ്ടായിരുന്നില്ല. ഇതാദ്യമായാണ് റബര്‍ ബോര്‍ഡ് ചെയര്‍മാനായി ഒരു രാഷ്ട്രീയ നേതാവ് നിയമിക്കപ്പെടുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരോ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരോ ആണ് ഇതുവരെ റബര്‍ ബോര്‍ഡ് തലപ്പത്ത് ഇരുന്നിട്ടുള്ളത്. പള്ളിക്കത്തോട് സ്വദേശിയായ എൻഹരി ബിജെപിയുടെ കോട്ടയം മുൻ ജില്ലാ പ്രസിഡണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *