1
1
തിരുവനന്തപുരം: പ്രിയദര്‍ശിനി, കെ.എസ്.ആര്.ടി.സി സൗജന്യയാത്ര ഉദ്ഘാടനം സിപിഎം എംഎല്‍എമാര്‍ ബഹിഷ്ക്കരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സ്ത്രീകളുടെ സൗജന്യയാത്രയുമായി ബന്ധപ്പെട്ട് മുമ്പു പറഞ്ഞതല്ല സര്‍ക്കാര്‍ നടപ്പാക്കുന്നത്. മലബാര്‍ മേഖലയില്‍ ഓര്‍ഡിനറി ബസ്സുകള്‍ ഇല്ല. ഈ സൗജന്യ യാത്ര ആളെ പറ്റിക്കാനുള്ള പരിപാടിയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ബസ്സിലും സൗജന്യയാത്ര നടത്താമെന്നായിരുന്നു യുഡിഎഫിന്റെ ആദ്യത്തെ വാഗ്ദാനം. എന്നാല്‍ ഏകദേശം ആയിരം ബസ്സുകളില്‍ മാത്രമേ ഇപ്പോള്‍ സൗജന്യമുള്ളൂ. ഇത് ആളെ പറ്റിക്കുന്ന സമീപനമാണ്. നല്കിയ വാഗ്ദാനങ്ങളില്‍ നിന്ന് യുഡിഎഫ് പിന്നോട്ടുപോവുകയാണ്. അതിനാല്‍ നാളത്തെ ഉദ്ഘാടനം ബഹിഷ്കരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.