Popular Posts

whatsapp image 2026 06 28 at 9.05.33 pm

എരുമേലിയില്‍ പാറമട കുളത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

എരുമേലി: മുക്കൂട്ടുതറയ്ക്ക് സമീപം കൊടിത്തോട്ടത്തിലെ പാറമട കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കൊടിത്തോട്ടം ചീരംചെമ്പില്‍ ആഷ്‌ലി സന്തോഷ് (19), ആഷര്‍ സുധീഷ് (15) എന്നിവരാണ് മരിച്ചത്. ആഷ്‌ലി ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയും ആഷര്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമാണ്.
ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സമീപവാസികളായ അഞ്ചംഗ കുട്ടികളുടെ സംഘമാണ് പാറമട കുളത്തില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. ഉടന്‍ തന്നെ വിവരമറിഞ്ഞ് എരുമേലി പോലീസും കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.