1
1
പാറത്തോട്: കഴിഞ്ഞ ദിവസം സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ച ചോറ്റി സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച ) നാട്ടിലെത്തിക്കും. പാറത്തോട്, പുതുപ്പറമ്പില്‍, മുഹമ്മദ് – നസീമ ദമ്പതികളുടെ മകന് ഷാഹുല്‍ ഹമീദിന്റെ മൃതദേഹമാണ് ശനിയാഴ്ച വൈകീട്ട് 6 ന്സൗദി എയര്‍ലൈന്‍സില്‍ കൊച്ചി ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടില്‍ എത്തിക്കുന്നത്. തുടര്‍ന്ന് പാറത്തോട്ടിലെ വീട്ടില്‍ എത്തിക്കുന്നതും ഞായറാഴ്ച രാവിലെ 9 ന് പാറത്തോട് ജുമുഅ മസ്ജിദ് കബര്‍ സ്ഥാനില്‍ കബറടക്കും. ഇക്കഴിഞ്ഞ 24 ന് റിയാദിന് സമീപം അല്‍ഖര്‍ജിലെ ദിലമില്‍ ഉച്ചഭക്ഷണത്തിനുശേഷം ഉറങ്ങുന്നതിനിടെ ഹൃദയാഘാതം ഉണ്ടാവുകയും ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: റമീസ ( ഫൗസി ) മക്കള്‍: മുഹമ്മദ് യഹ് യ, ഫഹദ്.