1
1
കുടിശ്ശിക നിവാരണയജ്ഞം
കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡില്‍നിന്ന് പാറ്റേണ്‍ / സി.ബി.സി പദ്ധതികള്‍ പ്രകാരം വായ്പ ഏടുത്ത് ദീര്‍ഘകാലമായി കുടിശ്ശിക വരുത്തിയിട്ടുള്ള ജില്ലയിലെ സ്ഥാപനങ്ങള്‍ക്കും സംഘങ്ങള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ‘ആശ്വാസ് 2026’ ജൂലൈ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ നടത്തും. വിശദമായ വിവരത്തിന് ജില്ലാ ഖാദി ഗ്രാമവ്യവസായ കാര്യാലയമായി ബന്ധപ്പെടണം. ഫോണ്‍: 0481 2560586, 7025463607.
ഐ.ടി.ഐ പ്രവേശനം
കോട്ടയം: തിരുവാര്‍പ്പ് ഗവണ്മെന്റ് ഐ.ടി.ഐയില്‍ പ്ലംബര്‍, ഇലക്ട്രീഷ്യന് ട്രേഡുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു . https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ ആറു വരെ അപേക്ഷിക്കാം. ഫോണ്‍: 0481 2380404, 7012637149.
അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഓഫ് അഡ്വാന്‍സ്ഡ് ടെക്നോളജി ആന്‍ഡ് സ്കില്‍സ് ജൂലൈ മൂന്നിന് ആരംഭിക്കുന്ന ഡാറ്റാ അനലിറ്റിക്സ്, ഡാറ്റാ സയന്‍സ് യൂസിങ് പൈത്തണ്‍, ഫുള്‍ സ്റ്റാക്ക് ഡെവലപ്മെന്റ് യൂസിങ് പൈത്തണ്‍ ജാങ്കോ എന്നീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://skillcentre.ihrd.ac.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9495069307, 8547005087, 8136882389, 0471-2550612.
മരങ്ങള്‍ മുറിച്ചു മാറ്റണം
കോട്ടയം: തലനാട് ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ റോഡുകളിലേക്കോ വീടുകളുടെ മുകളിലേക്കോ അപകടകരമായി ചാഞ്ഞുനില്ക്കുന്ന മരങ്ങള്‍ ഉടമസ്ഥര്‍ എത്രയും പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
കെ-ടെറ്റ്: പ്രമാണ പരിശോധന ഇന്നു മുതല്‍
കോട്ടയം: കോട്ടയം വിദ്യാഭ്യാസ ജില്ലയുടെ കീഴില്‍ 2026 ഫെബ്രുവരി 21,23 തീയ്യതികളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയികളായവരുടെ അസല്‍ പ്രമാണ പരിശോധന വ്യാഴാഴ്ച (ജൂലൈ രണ്ട്) മുതല്‍ കോട്ടയം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. പരീക്ഷാര്‍ഥികള്‍ ഒറിജിനല്‍ ഹാള്‍ടിക്കറ്റ്, മാര്‍ക്ക് ഷീറ്റ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും, മാര്‍ക്കിനും ഫീസിനും ഇളവ് ലഭിക്കുന്നവര്‍ അത് തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റ്, നിലവില്‍ സര്‍വ്വീസിലുള്ളവര്‍ നിയമന അംഗീകാരത്തിന്റെ പകര്‍പ്പ് എന്നിവ സഹിതം എത്തണം.
പരിശോധന നടക്കുന്ന തിയ്യതിയും കാറ്റഗറിയും ചുവടെ.
ജൂലൈ 2- കാറ്റഗറി 1(രജിസ്റ്റര്‍ നമ്പര്‍ 524687-525341)
ജൂലൈ 3- കാറ്റഗറി 2(രജിസ്റ്റര്‍ നമ്പര്‍ 640018-640138)
ജൂലൈ 4- കാറ്റഗറി 2(രജിസ്റ്റര്‍ നമ്പര്‍ 640139-640738)
ജൂലൈ 6- കാറ്റഗറി 3(രജിസ്റ്റര്‍ നമ്പര്‍ 741176-741992)
ജൂലൈ 7- കാറ്റഗറി 3(രജിസ്റ്റര്‍ നമ്പര്‍ 741998-742669)
ജൂലൈ 8- കാറ്റഗറി 4(രജിസ്റ്റര്‍ നമ്പര്‍ 813459-813656)
ഐ.ടി.ഐ പ്രവേശനം
കോട്ടയം: പെരുവ ഗവണ്മെന്റ് ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ ട്രേഡുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു . https://itiadmissions.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജൂലൈ ആറുവരെ അപേക്ഷിക്കാം. ഫോണ്‍: 04829 292678,8592055889,6282841410.