Popular Posts

whatsapp image 2026 06 16 at 7.34.38 pm (1)

കോട്ടയം മെഡിക്കല്‍ കോളജില്‍ഇ ഓട്ടോറിക്ഷ സര്‍വീസ് തുടങ്ങി

ഗാന്ധിനഗര്‍ : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ ഇ ഓട്ടോറിക്ഷ സര്‍വീസ് തുടങ്ങി. മൂന്ന് ഓട്ടോറിക്ഷകളാണ് ഇതിനായി എത്തിയിരിക്കുന്നത്. മെഡിക്കല്‍ കോളജിന്റെ വകയായ ഈ ഓട്ടോറിക്ഷയിൽ സൗജന്യയാത്രയാണ് അനുവദിച്ചിട്ടുള്ളത്.ഗൈനക്കോളജി ഉൾപ്പെടെ വിവിധ ബ്ലോക്കുകളില്‍്് ചികിത്സയിൽ കഴിയുന്നവരെ വിവിധ ലാബ്പരിശോധനകള്‍ക്കും സ്കാനിംഗിനുമായി മറ്റുമെത്താന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. നിലവില്‍ രോഗികള്‍ക്ക് സഞ്ചരിക്കാനുള്ള ഒരു ബഗ്ഗി കാര്‍ സംവിധാനത്തിന് പുറമേ ആണിത്. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സര്‍വീസ്.
മുന്‍ സർക്കാരിൻ്റെ കാലത്താണ് പദ്ധതി ആലോചിക്കുന്നതും ഓട്ടോറിക്ഷകള്‍ എത്തിക്കുന്നതും. അത്യാഹിത വിഭാഗത്തിന് മുന്നില്‍ നിന്നും ഗൈനക്കോളജി വിഭാഗം വരെ എത്താന്‍ കുറഞ്ഞത് ഏകദേശം ഒരു കിലോമീറ്റര്‍ സഞ്ചരിക്കണം. ഗൈനക്കോളജി വിഭാഗത്തില്‍നിന്നും പത്തോളജി ലാബിലേക്ക് എത്താനും ഒരുകിലോമീറ്റര്‍ അധികം ദൂരമാണ് വേണ്ടിവരിക. സ്വന്തമായി വാഹനം ഉണ്ടായാല്‍ തന്നെ പാര്‍ക്കിങ് അടക്കമുള്ള പ്രശ്‌നങ്ങള്‍ കാരണം രോഗികള്‍ക്കോ ബന്ധുക്കള്‍ക്കോ പലപ്പോഴും സമയത്ത് എത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഇതിന് പരിഹാരമായിട്ടാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പ്രാരംഭഘട്ടത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരാണ് നടത്തിപ്പുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *