Popular Posts

whatsapp image 2026 06 16 at 7.34.14 pm (1)

വന്യജീവി ആക്രമണത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്ന പദ്ധതികള്‍ക്ക് രൂപം കൊടുക്കും: മന്ത്രി ഷിബു ബേബി ജോണ്‍

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിയുന്ന രക്ഷനെ മന്ത്രി സന്ദര്‍ശിച്ചു

ഗാന്ധിനഗര്‍ (കോട്ടയം): വന്യജീവി ആക്രമണത്തില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുന്ന പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോണ്‍. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. അതിനുള്ള ഫണ്ട് വനം വകുപ്പിന് അനുവദിച്ച് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രക്ഷനെ (11) സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ച മാരിയമ്മ (36) യുടെ രണ്ട് മക്കള്‍ക്കും രണ്ടര ലക്ഷം രൂപ വീതം ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്തായും കുട്ടികള്‍ക്ക് 18 വയസുവരെ എല്ലാ സംരക്ഷണവും നല്‍കുമെന്നും വനം മന്ത്രി ഷിബു ബേബി ജോണ്‍.
കുട്ടികളുടെ പഠനചെലവ് സര്‍ക്കാര്‍ വഹിക്കും. 18 വയസു വരെ റേഷന്‍ സംവിധാനം അടക്കമുള്ള മുഴുവന്‍ കാര്യങ്ങള്‍ ചെയ്ത് കൊടുക്കും. കുട്ടികള്‍ക്ക് ഏല്ലാ മാസവും 5000 രൂപ വീതം നല്‍കും. കുട്ടികള്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിന് ഇവര്‍ താമസിക്കുന്ന സ്ഥലത്തെ ഒരു സീനിയര്‍ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു
അതേസമയം പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനങ്ങള്‍ക്ക് അടക്കം മറുപടിയുണ്ടെന്ന് അദേഹം പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചിട്ടുണ്ട്. വയനാട് രണ്ട് പേര്‍, ആതിരപ്പള്ളിയില്‍ ഒന്ന്, ചിന്നക്കനാല്‍ ഒന്ന്, കോതമംഗലം കാട്ടില്‍ ഒന്ന് എന്നിങ്ങനെയാണ് അഞ്ച് മരണം. ആതിരപ്പള്ളിയില്‍ പോയി. അവിടെ 18 ഓളം ആനകള്‍ ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ് 100 പേര്‍ അടങ്ങുന്ന സ്‌പെഷ്യല്‍ ഫോഴ്‌സിനെ നിയോഗിച്ച്, ആനകളെ കാട്ടിലേക്ക് ഓടിച്ചുകൊണ്ടിരിക്കുകയാണ് ഇവിടുത്തെ രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് 500 പേരടങ്ങുന്ന സ്‌പെഷ്യല്‍ റിസര്‍വ് ഫോഴ്‌സിന് രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ റിക്രൂട്ട്‌മെന്റ് നടക്കും. ആദിവാസി മേഖലയില്‍ നിന്നടക്കമുള്ളവരെയടക്കം ഈ ഫോഴ്‌സില്‍ ഉള്‍പ്പെടുത്തും.

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളജിലെത്തി കണ്ടത് നല്ല കാര്യമാണ്. അദേഹം മുഖ്യമന്തിയായിരുന്നപ്പോള്‍ അദേഹത്തിന്റെ ജില്ലയില്‍ 22 പേരാണ് വന്യജീവി ആക്രമണത്തില്‍ മരിച്ചത്. അന്ന് അദേഹം മരണം സംഭവിച്ച ഏതെങ്കിലും ഒരു സ്ഥലത്ത് പോയിരുന്നെങ്കില്‍ കേരളത്തിന്റെ വനാതിര്‍ത്തി ഈ സ്ഥിതിയിലാകുകയില്ലായിരുന്നെന്ന് പിണറായിക്കെതിരെ വനംമന്ത്രി വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് തന്നെ കടപ്പുറത്തുകാരന്‍ വിവരദോഷി എന്ന അര്‍ത്ഥത്തില്‍ അപമാനിച്ചു. കടപ്പുറത്ത് കിടക്കുന്നവന്‍ എന്നും കടപ്പുറത്ത് തന്നെ കിടക്കണം എന്ന മനോഭാവം സിപിഎം പോലുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന് എങ്ങനെയുണ്ടായി. താന്‍ കടപ്പുറത്ത് ജനിച്ചവനാണെന്നും അതില്‍ അഭിമാനിക്കുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *