1
1
1. ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കോട്ടയം: ഏറ്റുമാനൂര്‍ ഗവ. കമ്മേസ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ്് ഇന്‍സ്ട്രക്ടര്‍, ഇന്‍സ്ട്രക്ടര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.യോഗ്യത: ബി കോം(റെഗുലര്‍),ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്/തത്തുല്യ യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 29ന് രാവിലെ 10ന്് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫിസില്‍ എത്തണം. ഫോണ്‍: 04812537676/ 9633345535.
2. അപേക്ഷ ക്ഷണിച്ചു
കോട്ടയം: വിവിധ പരീക്ഷകള്‍ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന പ്രത്യേക പ്രോല്‍സാഹന സമ്മാന പദ്ധതി പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിനായുള്ള ഒന്നാം ഘട്ട അപേക്ഷകള്‍ ക്ഷണിച്ചു. ഇ -ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍: 0481-2562503(ജില്ലാ പട്ടികജാതി വികസന ഓഫീസ്,കോട്ടയം) 0471-2737251,2737252,ഇ-മെയില്‍: egrantz.sc@gmail.com
3. അധ്യാപക ഒഴിവ്
കോട്ടയം: ആര്‍പ്പൂക്കര മെഡിക്കല്‍ കോളജ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കമ്മ്യൂനിക്കേറ്റീവ് ഇംഗ്ലീഷില്‍ താല്‍ക്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ ജൂണ്‍ 23 ചൊവ്വാഴ്ച രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളില്‍ എത്തണം.
4. അധ്യാപക ഒഴിവ്
കോട്ടയം: പാത്താമുട്ടം ഗവണ്മെന്റ് യു.പി സ്‌കൂളില്‍ യു.പി.എസ്.ടി തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ 23 ചൊവ്വാഴ്ച 11ന് സ്‌കൂള്‍ ഓഫിസില്‍.
5. താല്‍ക്കാലിക നിയമനം
കോട്ടയം: ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പാക്കുന്ന തെരുവ് നായ്ക്കള്‍ക്കുള്ള എ.ബി.സി-എ.ആര്‍ പ്രോഗ്രാമിലേക്ക് വിവിധ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി സര്‍ജന്‍, ഓപ്പറേഷന്‍ തീയേറ്റര്‍ സഹായി, ശുചീകരണ സഹായി എന്നിവരുടെ ഓരോ ഒഴിവും മൃഗപരിപാലകരുടെ നാല് ഒഴിവുമാണുള്ളത്. വെറ്ററിനറി സര്‍ജന്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ ജൂണ്‍ 24ന് ഉച്ചയ്ക്കുശേഷം 2.30നും മറ്റുള്ളവര്‍ അന്ന് ഉച്ചയ്ക്ക് 12നും വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫിസിലെത്തണം. ഫോണ്‍: 0481 2563726