1
1
നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാം
കോട്ടയം: കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലുടന്‍ തന്നെ അവര്‍ക്ക് ആധാര്‍ കാര്‍ഡ് എടുക്കണമെന്ന് സംസ്ഥാന ഐ.ടി. മിഷന് അറിയിച്ചു. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ ആധാറിന് എന്റോള്‍ ചെയ്യാം. അഞ്ചു വയസുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് വേളയില്‍ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ് കുട്ടികള്‍ക്ക് ആധാര്‍ നല്‍കുന്നത്.
കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാല്‍ മതിയാകും. സമയബന്ധിതമായി ആധാര്‍ എടുക്കുന്നത് കുട്ടികള്‍ക്ക് ഭാവിയില്‍ വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ ലഭിക്കാന്‍ സഹായകമാകും.
കുട്ടികള്‍ക്ക് അഞ്ചു വയസിലും 15 വയസിിലും ബയോമെട്രിക് വിവരങ്ങള്‍ (വിരലടയാളം, കൃഷ്ണമണി രേഖ, ഫോട്ടോ) നിര്‍ബന്ധമായും പുതുക്കണം. അഞ്ചു വയസു മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളുടെ ഈ നിര്‍ബന്ധിത പുതുക്കല്‍ 2026 സെപ്റ്റംബര്‍ വരെ എല്ലാ ആധാര്‍ കേന്ദ്രങ്ങളിലും സൗജന്യമായി ചെയ്യാം.
കൃത്യസമയത്ത് ബയോമെട്രിക്സ് പുതുക്കാത്ത ആധാര്‍ കാര്‍ഡുകള്‍ താല്‍ക്കാലികമായി അസാധുവാകാന്‍ സാധ്യതയുണ്ട്. സ്കോളര്‍ഷിപ്പുകള്‍, റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കല്‍, അഡ്മിഷനുകള്‍, ഡിജിലോക്കര്‍, അപാര്‍, പാന്‍ കാര്‍ഡ് എന്നിവയ്ക്ക് ആധാര്‍ അത്യാവശ്യമാണ്.
ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒ.ടി.പി വഴി മാത്രമാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. അതിനാല്‍ നിലവില്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറും ഇ-മെയില്‍ ഐഡിയും ആധാറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
പുതിയ ആധാര്‍ എടുക്കല്‍, ബയോമെട്രിക് പുതുക്കല്‍, മൊബൈല്‍/ഇ-മെയില്‍ മാറ്റല്‍ തുടങ്ങിയ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങളിലും മറ്റ് അംഗീകൃത ആധാര്‍ കേന്ദ്രങ്ങളിലും ലഭ്യമാണ്. പരാതികള്‍ അറിയിക്കുന്നതിന് സിറ്റിസണ്‍ കോള്‍ സെന്ററിലോ(1800-4251-1800 -ടോള്‍ ഫ്രീ,04712335523),
കേരള സ്റ്റേറ്റ് ഐ.ടി. മിഷന്റെ ആധാര്‍ വിഭാഗത്തിലോ( 0471-2525442) ബന്ധപ്പെടാം.
ടെണ്ടര്‍ ക്ഷണിച്ചു
കോട്ടയം: ഈരാറ്റുപേട്ട ഐ.സി.ഡി.എസ് ഓഫീസിലെ ഉപയോഗത്തിനായി ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ വാഹനം നല്കാന് താല്പര്യമുള്ളവരില്നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ ഏഴിന് 2.30 വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9188959694,9495706151.
ഇന്‍സ്ട്രക്ടര്‍ ഒഴിവ്
കോട്ടയം: പാലാ ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് ജൂണ്‍ 30ന് എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.
യോഗ്യത- ബി.കോം (റെഗുലര്‍), ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്റ്റീസ്. ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍
എന്നിവ സഹിതം രാവിലെ 10.30ന് നേരിട്ട് എത്തണം.ഫാണ്: 04822-201650, 9645594197,04822-201650.
അപേക്ഷ ക്ഷണിച്ചു
കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പാലാ കാനാട്ടുപാറയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടേറിയേല്‍ പ്രാക്ടീസ് (റെഗുലര്‍) ദ്വിവത്സര ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എല്‍.സി/തത്തുല്യം. gcl.polyadmission.orgഎന്ന വെബ്സൈറ്റ് വഴി ആയി അപേക്ഷിക്കാം. അവസാന തീയതി: ജൂലൈ 12. ഫോണ്‍:04822 201650,9645594197,7510828902, 8078769413.
അപേക്ഷ ക്ഷണിച്ചു
കോട്ടയം: കുടുംബപരമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിലുള്ള പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ ആവിഷ്കരിച്ച അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് പദ്ധതി പ്രകാരമുള്ള സകോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ15.
വിശദവിവരങ്ങള്‍ കാഞ്ഞിരപ്പള്ളി ഐടിഡിപി ഓഫീസുമായോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ : 04828-202751: ഇമെയില്‍ : itdpkply@gmail.com
ടെണ്ടര്‍ ക്ഷണിച്ചു
കോട്ടയം: വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള കടുത്തുരുത്തി ശിശുവികസന പദ്ധതി ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ കാര്‍ നല്‍കുന്നതിന് താല്പര്യമുള്ളവരില്നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ജൂലൈ ഒന്‍പതിന് ഉച്ചയ്ക്കുശേഷം രണ്ടുവരെ ടെണ്ടര്‍ നല്‍കാം. ഫോണ്‍: 04829 283460.
അപേക്ഷ ക്ഷണിച്ചു
കോട്ടയം: എല്‍.ബി.എസ് ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ ആരംഭിച്ച പി.ജി.ഡി.സി.എ.,ഡി.സി.എ.,ഡി.സി.എ. (സോഫ്റ്റ് വെയര്‍) കോഴ്സുകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കാം.
വിശദവിവരങ്ങള്‍ http://lbscentre.kerala.gov.in എന്ന വെബ് സൈറ്റില്‍. ഫോണ്‍: 9497818264, 0481 2534820.
ഐ.ടി.ഐ പ്രവേശനം
കോട്ടയം: വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് ഐ.ടി.ഐ കളിലേക്ക് https://itiadmissions.kerala.gov.in എന്ന പോര്‍ട്ടലിലൂടെ ജൂണ്‍ 30 വരെ അപേക്ഷിക്കാം.ഫോണ്‍-2535562, 9496800788, 9446607989, 9447378656, 9496368933.