Popular Posts

Planecrash1

അസമില്‍ വ്യോമസേന വിമാനം തകര്‍ന്നു വീണ് അഞ്ച് സൈനികര്‍ മരിച്ചു, സഹപൈലറ്റ് രക്ഷപ്പെട്ടു

ന്യൂഡല്‍ഹി: അസമിലെ വ്യോമസേന വിമാനം തകര്‍ന്ന് വീണ് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ മരിച്ചു. ജോര്‍ഹട്ടിലെ റൗരിയ വ്യോമതാവളത്തിലാണ് AN-32 വിമാനം തകര്‍ന്നുവീണത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ പ്രശാന്ത് സിങ്, ഫ്‌ലൈറ്റ് ലഫ്റ്റനന്റ് ശുഭം കുമാര്‍, സര്‍ജന്റ് ജിതേന്ദ്ര ശര്‍മ, അഗ്‌നിവീര്‍ ഖേമാറാം കുമാവത്, അഗ്‌നിവീര്‍ ഡാനിഷ് ആലം എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട വിമാനത്തിന്റെ സഹപൈലറ്റ് ഗുരുതര പരിക്കോടെ ആശുപത്രിയില്‍ ചികിത്സയിലാണ്

ട്രാന്‍സ്‌പോര്‍ട്ട് വിമാനമാണ് തകര്‍ന്നുവീണത്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. തകര്‍ന്നു വീണ വിമാനത്തിന് തീപിടിച്ചു. ആറ് പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. 45 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാനമാണ് തകര്‍ന്നത്. ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് അപകടം നടന്നത്.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഇന്ത്യന്‍ വ്യോമസേ

Leave a Reply

Your email address will not be published. Required fields are marked *