Popular Posts

whatsapp image 2026 06 30 at 18.30.31

ദേശീയ സീനിയർ മിനിഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഒരു വെള്ളിയും രണ്ട് വെങ്കലവും

പതിനൊന്നാമത് ദേശീയ സീനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളം ഒരു വെള്ളി ഉൾപ്പെടെ മൂന്നു മെഡലുകൾ കരസ്ഥമാക്കി. മിക്സഡ് ഡബിൾസ് നോക്ക് ഔട്ട്‌ വിഭാഗത്തിൽ കേരളത്തിന് വേണ്ടി അനു ജോസ്, ആഗ്നസ് എന്നിവർ വെള്ളി മെഡ ലും പുരുഷ ഡബിൾസ് നോക്ക് ഔട്ട്‌ ഭാഗത്തിൽ നാഥാനിയേൽ, അഭിജിത് ജോഡി വെങ്കല മെഡലും കരസ്ഥമാക്കി. പുരുഷ ന്മാരുടെ വ്യക്തിഗത സ്ട്രോക്ക് വിഭാഗത്തിൽ ലാവൺ ലാൽജി വെങ്കല മെഡലും കരസ്ഥമാക്കി. ജൂൺ 25 മുതൽ 30 വരെ ഛത്തീസ്‌ഗഡിലെ റായ് പൂരിലായിരുന്നു ചാമ്പ്യൻഷിപ്. ടീം ജൂലൈ ഒന്നാം തീയതി തിരികെ എത്തും.