1
1
മുംബൈ: ഇന്ത്യ ഹജ്ജ് കമ്മിറ്റി, ഹജ്ജ് -2027 നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന അര്‍ഹരായ തീര്‍ത്ഥാടകരില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. ഓണ്‍ലൈന്‍ ഹജ്ജ് അപേക്ഷാഫോം www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലോ HAJ SUVIDHA മൊബൈല്‍ ആപ്പിലോ ലഭ്യമാണ്.
അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം 22.06.2026 മുതല്‍ 20.07.2026 വരെ (രാത്രി 11:59 വരെ) ആയിരിക്കും.
ജൂലൈ മാസത്തിന്റെ അവസാന വാരത്തില്‍ ഖുറ്റാ (ഡിജിറ്റല്‍ നറുക്കെടുപ്പ്) നടത്തും. അതില്‍ താല്‍ക്കാലികമായി തിരഞ്ഞെടുക്കപ്പെടുന്ന ഓരോ തീര്‍ത്ഥാടകര്‍ക്കും 1,52,300/- മുന്‍കൂര്‍ തുക 10.08.2026-നകം അടയ്‌ക്കേണ്ടതാണ്. ഈ സമയപരിധികളില്‍ യാതൊരു ഇളവും കാലാവധി ദീര്‍ഘിപ്പിക്കലും അനുവദിക്കപ്പെടുകയില്ല.
അപേക്ഷകര്‍ തങ്ങളുടെ അര്‍ഹത ഉറപ്പാക്കുന്നതിനായി മാര്‍ഗനിര്‍ദേശങ്ങളും സമ്മതപത്രങ്ങളും ശ്രദ്ധാപൂര്‍വ്വം വായിക്കുകയും താഴെപ്പറയുന്ന രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ (ഫോട്ടോകള്‍ അല്ല) അപ്ലോഡ് ചെയ്യുകയും വേണം:
a. മെഷീന്‍-റീഡബിള്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ മുന്‍പും പിന്നിലും ഉള്ള പേജുകള്‍
(1200 × 800 px, JPG/JPEG, 100-500 KB), അപേക്ഷ സമര്‍പ്പണത്തിന്റെ അവസാന തിയ്യതിക്ക് മുമ്പ് നല്‍കിയതും 31.12.2027 വരെ സാധുതയുള്ളതുമായിരിക്കണം.
b. വെളുത്ത പശ്ചാത്തലത്തിലുള്ള പാസ്പോര്‍ട്ട് സൈസ് ഫോട്ടോ
(480 × 640 px, JPG/JPEG, 5-20 KB)
c. ബാങ്ക് പാസ്ബുക്ക് അല്ലെങ്കില്‍ റദ്ദാക്കിയ ചെക്ക്
(590 × 750 px, JPG/JPEG, 80-250 KB)
d. വിലാസ തെളിവ് (Address Proof)
(590 × 750 px, JPG/JPEG, 80-250 KB)
ഹജ്ജ് സീറ്റ് റദ്ദാക്കുന്നത് പ്രവര്‍ത്തനപരമായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനാല്‍ ശക്തമായി നിരുത്സാഹപ്പെടുത്തുന്നതായും ഹജ്ജ് -2027 മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് റദ്ദാക്കലിന് ഗണ്യമായ പിഴകള്‍ ബാധകമായിരിക്കുമെന്നും ഇന്ത്യ ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഷഹ്നവാസ് സി ഐഎഎസ് പറഞ്ഞു. തീര്‍ത്ഥാടനത്തിന് ആവശ്യമായ തയ്യാറെടുപ്പും ഉറച്ച പ്രതിബദ്ധതയും ഉറപ്പാക്കിയ ശേഷമേ അപേക്ഷ സമര്‍പ്പിക്കാവൂ എന്ന് ഹജ്ജ് ആഗ്രഹിക്കുന്ന തീര്‍ത്ഥാടകരോട് നിര്‍ദേശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.