Popular Posts

whatsapp image 2026 06 21 at 10.39.36 pm

ജര്‍മ്മനിയിലെ വിവിധ ആശുപത്രികളില്‍ 100 നഴ്‌സ് ഒഴിവുകള്‍450 പേരുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷ പൂര്‍ത്തിയായി

തിരുവനന്തപുരം: ജര്‍മ്മനിയിലെ വിവിധ ആശുപത്രികളിലേക്കുള്ള 100 നഴ്‌സിങ് ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന വര്‍ക്ക് ഇന്‍ ഹെല്‍ത്ത്, ജര്‍മ്മനി റിക്രൂട്ട്‌മെന്റിലേയ്ക്ക് അപേക്ഷിച്ചവരില്‍ നിന്നും തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഭാഷാപ്രാവീണ്യ പരീക്ഷ പൂര്‍ത്തിയായി. ജൂണ്‍ 12, 15 തിയ്യതികളില്‍ എറണാകുളത്തും ജൂണ്‍ 20 ന് തിരുവനന്തപുരം നോര്‍ക്ക സെന്ററിലുമായി നടത്തിയ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയില്‍ 450 ഓളം ഉദ്യോഗാര്‍ത്ഥികള്‍ സംബന്ധിച്ചു. പരീക്ഷയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷനല്‍ ഹെല്‍ത്ത്കെയര്‍ പ്രഫഷനല്‍സ് സംഘടിപ്പിക്കുന്ന അഭിമുഖങ്ങളിലും തുടര്‍ന്ന് ജര്‍മ്മനിയിലെ എംപ്ലോയര്‍ അഭിമുഖങ്ങളിലും പങ്കെടുക്കാനാകും.

അഭിമുഖങ്ങളില്‍ നിന്നും തിരഞ്ഞടുക്കപ്പെടുന്നവര്‍ക്ക് എ 1 മുതല്‍ ബി 2 ലെവല്‍ വരെ സൗജന്യ ജര്‍മ്മന്‍ ഭാഷാപരിശീലനം ലഭിക്കുന്നതാണ്. ബി 1 ലെവല്‍ മുതല്‍ താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. കൂടാതെ A2 ലെവല്‍ പാസ്സാകുന്നവര്‍ക്ക് 100 യൂറോയും, B1 ലെവല്‍ പാസ്സ് ആകുന്നവര്‍ക്ക് 150 യൂറോയും ബി 2 ലെവല്‍ പാസ്സാകുന്നവര്‍ക്ക് 200 യൂറോയും ആദ്യത്തെ ചാന്‍സില്‍ പാസ്സ് ആകുന്നവര്‍ക്കു 100 യൂറോ അധികമായും സ്‌കോളര്‍ഷിപ്പിനും അര്‍ഹതയുണ്ടാകും. ബി 2 ലെവല്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജര്‍മനിയിലെ ആശുപത്രികളില്‍ നേഴ്‌സ് ആയി നിയമനം ലഭിക്കും. തുടക്ക ശമ്പളം കുറഞ്ഞത് 2400 യൂറോ ആണ്. വിസ പ്രോസസ്സിങ്, വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *