1
1
തിരുവനന്തപുരം: ഓപറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 140 പേര്‍ അറസ്റ്റിലായി. ഇവരില്‍ നിന്ന് 106.125 ഗ്രാം എംഡിഎംഎ യും 4.709 കി.ഗ്രാം കഞ്ചാവും 3.5 ഗ്രാം, ഹാഷിഷ് ഓയിലും 1.6 ഗ്രാം ഹെറോയിനും മൂന്ന് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. ഓപറേഷന്‍ തൂഫാന്റെ ഭാഗമായി ഇതുവരെ 3525 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 3788 അറസ്റ്റുകള്‍ നടന്നു. ഇതുവരെ 1812 ഗ്രാം എംഡിഎംഎ, 328.882 കി.ഗ്രാം. കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്‌സ്ആപ്പ് (9995966666) മുഖേനയും പോലിസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.