1
1
പച്ചപ്പുല്ലുകളാല്‍ നിറഞ്ഞ ഒരു മലമുകളില്‍ ഒരു നായയുമായി സന്തോഷത്തോടെ ഓടുന്ന രണ്ടു പെണ്‍കുട്ടികള്‍. ഒരു മലയോര ഗ്രാമത്തിന്റെ പ്രതീകമായി ഇവരെ കാണാം. സൂക്ഷിച്ചു നോക്കിയാല്‍ അതിലൊരാളെ മനസ്സിലാകും . വിസ്മയാ മോഹന്‍ലാല്‍..
ആശിര്‍വാദ് സിനിമാമ്പിന്റെ ബാനറില്‍ ആന്റെണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററാണിത്.
സാധാരണ ഒരുകുടുംബത്തിലെ അംഗങ്ങളാണിവരെന്ന് ഈ പുതിയ അപ്‌ഡേഷനിലൂടെ മനസ്സിലാക്കുവാന്‍ കഴിയും. നേരത്തേ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് വ്യക്തമാക്കിയ ഒരു കാര്യം ഇവിടെ ഓര്‍മ്മ വരുന്നു.സാധാരണ കുടുംബ ചിത്രം മാത്രമാണു തുടക്കം. ഈ ചിത്രത്തിന്റെ ലോഞ്ചിംഗ് വേളയില്‍ പറഞ്ഞതാണ് .. അതിനോട് ഏറെ താദാന്മ്യം പുലര്‍ത്തി കൊണ്ടുതന്നെയാണ് ഓരോ അപ്‌ഡേഷനും അണിയറപ്രവര്‍ ത്തകര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലാണ് പുറത്തുവരുന്ന തെങ്കിലും ചിത്രത്തിന്റെ ഉള്ളറകളില്‍ എന്തൊക്കെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നത് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതു വരേയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേഷകര്‍. വിസ്മയാ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ചിത്രത്തിലൂടെ മറ്റൊരു പുതുമുഖത്തേയും സംവിധായകനായ ജൂഡ് ആന്റണി ജോസഫ് അവതരിപ്പിക്കുന്നുണ്ട് ആശിഷ് ജോ ആന്റണി.
എംബുരാന്‍ സിനിമയില്‍ നിര്‍ണ്ണായകമായ ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു ആശിഷ് ജോ ആന്റണി.
ഇന്നിപ്പോള്‍ തുടക്കം സിനിമയില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മെഗാ ഹിറ്റായ 2018 എന്ന ചിത്രത്തിനു ശേഷം ജൂഡ് ആന്റണി ജോസഫ് അണിയിച്ചൊരുക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വലുതാണ്.
സായ് കുമാര്‍, ബോബി കുര്യന്‍, ഗണേഷ് കുമാര്‍ തുടങ്ങിയ നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
ഡോ. എമില്‍ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് എക്‌സിക്യട്ടീവ് പ്രൊഡ്യൂസേര്‍സ്.
ലിനീഷ് നെല്ലിക്കല്‍, ,അഖില്‍ കൃഷ്ണ, ജൂഡ് .ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്ക് ബിജോയ്‌സ്.
ഛായാഗ്രഹണം -ജോമോന്‍.ടി. ജോണ്‍,
എഡിറ്റിംഗ്- ചമന്‍ ചാക്കോ.
പ്രൊഡക്ഷന്‍ ഡിസൈന്‍ – സന്തോഷ് രാമന്‍.
മേക്കപ്പ് – ജിതേഷ് പൊയ്യ .
കോസ്റ്റ്യൂം ഡിസൈന്‍ -അരുണ്‍ മനോഹര്‍.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – സൈലക്‌സ് സി ഏബ്രഹാം.
ഫിനാന്‍സ് കണ്‍ട്രോളര്‍ – മനോഹരന്‍’ കെ പയ്യന്നൂര്‍.
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് – വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്.