1
1
പാമ്പാടി: പാമ്പാടി ഗ്രാമപ്പഞ്ചായത്ത് 10 ാ0 വാര്‍ഡ് മെംബര്‍ കുമ്പന്താനം ഡാണാവുങ്കല്‍ ബാബു മാത്യു (62) നിര്യാതനായി. ഭാര്യ ഡെയ്‌സി ബാബു (റാന്നി ഈട്ടിക്കാലായില്‍ കുടുംബാംഗമാണ്). മകന്‍: ഡെബിന്‍ ബാബു (ലുലു മാള്‍ തിരുവനന്തപുരം). മരുമകള്‍: അന്ന തിരുവനന്തപുരം. ഭൗതീകശരീരം ചൊവ്വാഴ്ച പാമ്പാടി ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ 3.15 മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകീട്ട് 4 ന് വിലാപയാത്രയായി കുമ്പന്താനത്തുള്ള ഭവനത്തിലേക്കു കൊണ്ടുപോകും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടിന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം വാഴൂര്‍ പുളിക്കല്‍ കവല സെന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.