Popular Posts

whatsapp image 2026 06 27 at 8.30.33 pm

ചെറുകിട വ്യാപാരങ്ങളെ ബന്ധിപ്പിക്കാന്‍ ഇ കൊമേഴ്സ്സ് ലോഗോ പ്രകാശനം ചെയ്തു

മലപ്പുറം: ചെറുകിട വ്യാപാരങ്ങളെ ഈ കൊമേഴ്‌സ് പ്‌ളാറ്റ്‌ഫോമിലേക്ക് ഏകോപിപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പ് സെനോവി വെബ്‌സൈറ്റ് വ്യവസായ മന്ത്രി പി കെ കുഞ്ഞാലികുട്ടി ലോഗോ പ്രകാശനം നിര്‍വഹിച്ചു. ചെറുകിട വ്യാപര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ പ്രതിസന്ധി നേരിടുകയാണെന്നും പ്രാദേശിക വ്യാപാരങ്ങളെ ഓണ്‍ലൈനിലൂടെ ഏകോപിച്ച് അവസരങ്ങള്‍ സൃഷ്ടിച്ചാല്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതിയുടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെ വി വി ഇഎസ് ജില്ലാ ട്രഷറര്‍ നൗഷാദ് കളപ്പാടന്‍ പറഞ്ഞു.
കോട്ടക്കുന്ന് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന വെബ്‌സൈറ്റ് ലോഞ്ചിങ് മീറ്റിങ്ങില്‍ കേരള വ്യാപരി വ്യവസായി സമിതി മലപ്പുറം ഏരിയാ സെക്രട്ടറി അന്‍വര്‍ കൊന്നാല, മുനിസിപ്പല്‍ കൗണ്‍സിലര്‍ നജ്മ ഷബീര്‍ , കെ പിബാലന്‍ മലപ്പുറം സെനോവി ഇ കൊമേഴ്‌സ് ഭാരവാഹികളായ റിതിന്‍ കൃഷ്ണ, കൃഷ്ണന്‍ ഇ, ഷംസുദ്ദീന്‍ അങ്ങാടിപ്പുറം സംസാരിച്ചു. പ്രാദേശിക കടകള്‍ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ കസ്റ്റമര്‍ക്ക് സേവനങ്ങള്‍ ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സെനോവി ലോഞ്ചിങ്ങിനോടനുബന്ധിച്ച് വ്യത്യസ്ഥ മേഖലകളിലെ 34 സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെ മൊമന്റോ നല്‍കി ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *