1
1
നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം
കോട്ടയം: ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായുള്ള ദേശീയ പുരസ്‌കാരം – 2026-ലേക്ക് അപേക്ഷകളും നാമനിര്‍ദേശങ്ങളും ക്ഷണിച്ചു. രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ട്ടല്‍ (www.awards.gov.in) വഴി ജൂലൈ 31 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ശ്രദ്ധേയവും പ്രചോദനാത്മകവുമായ നേട്ടങ്ങള്‍ വിവരണ രൂപത്തില്‍ വ്യക്തമായി എടുത്തുകാണിച്ചിരിക്കണം. നേട്ടങ്ങളുമായി ബന്ധപ്പെട്ട അനുബന്ധ രേഖകളും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. യോഗ്യതാ മാനദണ്ഡങ്ങള്‍ക്കും മറ്റ് വിശദവിവരങ്ങള്‍ക്കുമായി ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ വെബ്സൈറ്റോ (www.depwd.gov.in) രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ട്ടലോ (www.awards.gov.in) സന്ദര്‍ശിക്കണം.
പോളി ടെക്‌നിക്ക് പ്രവേശനം
കോട്ടയം: 2026-27 അധ്യയന വര്‍ഷത്തിലെ പോളിടെക്‌നിക് ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് കടുത്തുരുത്തി പോളിടെക്നിക്കില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 24, 26, 27, 29 തീയതികളില്‍ കോളേജില്‍ വച്ച് നടത്തും. പുതിയ അപേക്ഷകര്‍ക്ക് 23ന് വൈകീട്ട് അഞ്ചു വരെ www.polyadmission.org എന്ന വെബ്‌സൈറ്റ് വഴിയോ നേരിട്ടോ അപേക്ഷ നല്‍കാം.
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കോളജിലെത്തി രാവിലെ 11ന് മുന്‍പായി സ്‌പോട്ട് അഡ്മിഷന് രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് www.polyadmission.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 9495778750,9895498038.
റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റ് അടച്ചിടും
കോട്ടയം: റെയില്‍വേ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചിങ്ങവനത്തിനും ചങ്ങനാശ്ശേരിക്കുമിടയിലുള്ള വടക്കേക്കര റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റ് (ഗേറ്റ് നമ്പര്‍ 41 ) ജൂണ്‍ 22 തിങ്കളാഴ്ച രാവിലെ എട്ടു മുതല്‍ ജൂണ്‍ 26 വെള്ളിയാഴ്ച രാവിലെ എട്ടു വരെ അഞ്ച് ദിവസത്തേക്ക് അടച്ചിടും.
താല്‍പര്യപത്രം ക്ഷണിച്ചു
കോട്ടയം: ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി പിഎം-അജയ് പദ്ധതിയുടെ ഭാഗമായി എന്‍.എസ്.ക്യൂ.എഫ്. അലൈന്‍ഡ് പരിശീലനങ്ങള്‍ നടത്തി പരിചയമുളള സ്ഥാപനങ്ങളില്‍ നിന്നും നൈപുണ്യ പരിശീലനം, സംരംഭകത്വ വികസനം, അപ് സ്‌കില്ലിംഗ്/ആര്‍പിഎല്‍ പരിശീലനം നടത്തുന്നതിനായി താല്പര്യപത്രം ക്ഷണിച്ചു. യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം താല്പര്യപത്രം ജൂണ്‍ 27ന് അകം ജില്ലാ പ്ലാനിങ് ഓഫിസില്‍ എത്തിക്കണം. വിശദവിവരങ്ങള്‍ക്ക് ഇ-മെയില്‍: dpoktm16@gmail.com, ഫോണ്‍: 0481-2561638, മൊബൈല്‍: 9447881901 എന്നിവയില്‍ ബന്ധപ്പെടുക.
പഠനസഹായം
കോട്ടയം: കെട്ടിടനിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് എസ്. എസ്.എല്‍.സി. പഠനസഹായത്തിനുള്ള അപേക്ഷ ജൂലൈ ഒന്നു മുതല്‍ ആഗസ്ത് ഒന്നുവരെ നല്‍കാം. വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ഒന്നാം വര്‍ഷത്തെ അപേക്ഷകള്‍ കോഴ്‌സ് തുടങ്ങിയ ദിവസം മുതല്‍ 45 ദിവസം വരെയും സ്വീകരിക്കും. ഇതിനകം ആരംഭിച്ച കോഴ്സുകള്‍ക്ക് അറിയിപ്പ് തിയ്യതി മുതല്‍ 45 ദിവസത്തിനകവും അപേക്ഷിക്കണം.