1
1
1. തിയ്യതി നീട്ടി
കോട്ടയം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതിയില്‍ കോട്ടയം ജില്ലയില്‍ ഒരു വര്‍ഷം അംഗത്വ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ മക്കളില്‍ 2025- 2026 അധ്യയന വര്‍ഷം പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ സ്വീകരിക്കുന്ന തിയ്യതി ജൂണ്‍ 25 വരെ നീട്ടി. വെബ്‌സൈറ്റ്:് http://services.unorganisedwssb.org/index.php/home . ഫോണ്‍: 0481 2300762
2. അപേക്ഷ ക്ഷണിച്ചു
കോട്ടയം: പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കോരുത്തോട്, മുരിക്കുംവയല്‍ പ്രീ മെട്രിക്ക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ സ്റ്റുഡന്‍സ് കൗണ്‍സലര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, ഐഡന്ററി കാര്‍ഡ് എന്നിവ സഹിതം അപേക്ഷിക്കണം. യോഗ്യത: എം.എ സൈക്കോളജി/ എം.എസ്.ഡബ്ല്യു. സ്റ്റുഡന്റ് കൗണ്‍സലിംഗ് പരിശീലനം നേടിയവരാകണം. 2026 ജനുവരി ഒന്നിന് 25 വയസ് തികഞ്ഞവരും 45 വയസ് കഴിയാത്തവരുമായിരിക്കണം. അവസാന തിയ്യതി ജൂണ്‍ 24. ഫോണ്‍: 04828 202751.
3. തൊഴില്‍മേള ജൂണ്‍ 20ന്
കോട്ടയം: ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ നാല് സ്വകാര്യ സ്ഥാപനങ്ങളിലെ തൊണ്ണൂറിലധികം ഒഴിവുകളിലേക്ക് ജൂണ്‍ 20 രാവിലെ 10 മുതല്‍ കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് അഭിമുഖം നടത്തും. പങ്കെടുക്കുന്നതിന് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 8138908657, 0481-2563451.
4. അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ദ്വിവത്സര ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ പരീക്ഷയില്‍ ഉന്നത വിദ്യഭ്യാസത്തിന് അര്‍ഹത നേടിയവര്‍ക്ക് അപേക്ഷിക്കാം. https://getpolyadmission.org എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം. അവസാന തീയതി ജൂലൈ 12. ഫോണ്‍: 0481-2537676, 9633345535.
5. അപേക്ഷ ക്ഷണിച്ചു
കോട്ടയം: കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍ ഡാറ്റാ അനാലിസിസ് ആന്‍ഡ് മെഷീന്‍ ലേണിംഗ്, പൈത്തണ്‍ ഫുള്‍ സ്റ്റാക്ക് വിത്ത് എ.ഐ. എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത : പ്ലസ്
ടു. രജിസ്‌ട്രേഷന്‍ ലിങ്ക്: https://forms.gle/LPNgabsFQscD27dUA
ഫോണ്‍: 6282841772,8590118698.
6. പിആര്‍ഡിയില്‍ കരാര്‍ ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍; അപേക്ഷ ശനിയാഴ്ച വരെ
കോട്ടയം: ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോട്ടയം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഫോട്ടോഗ്രാഫര്‍മാരുടെയും വീഡിയോഗ്രാഫര്‍മാരുടെയും പാനലില്‍ അംഗമാകുന്നതിന് നാളെ (ജൂണ്‍ 20, ശനി) ഉച്ചകഴിഞ്ഞു മൂന്നുമണി വരെ അപേക്ഷിക്കാം.
ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് സേവനം. കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരെയാണ് പരിഗണിക്കുന്നത്.
വീഡിയോഗ്രാഫര്‍ പാനലിലേക്ക് അപേക്ഷിക്കുന്നര്‍ക്ക് ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പി.ആര്‍.ഡിയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇലക്ട്രോണിക് വാര്‍ത്താ മാധ്യമങ്ങളില്‍ വീഡിയോഗ്രഫി അല്ലെങ്കില്‍ വീഡിയോ എഡിറ്റിങ്ങില്‍ പ്രവര്‍ത്തിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടൂ യോഗ്യത അഭിലഷണീയം.
സ്വന്തമായി ഫുള്‍ എച്ച്.ഡി പ്രഫഷണല്‍ ക്യാമറയും നൂതനമായ അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം. വാര്‍ത്താ വീഡിയോകള്‍ അതിവേഗം എഡിറ്റ് ചെയ്ത് നല്‍കാന്‍ കഴിയണം.
ഡിജിറ്റല്‍ എസ്എല്‍ആര്‍ അല്ലെങ്കില്‍ മിറര്‍ലെസ് കാമറകള്‍ ഉപയോഗിച്ച് ഹൈ റസല്യൂഷന്‍ വാര്‍ത്താചിത്രങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരെയാണ് ഫോട്ടോഗ്രാഫര്‍ പാനലിലേക്ക് പരിഗണിക്കുന്നത്. വൈഫൈ കാമറയുള്ളവര്‍ക്കും ഇന്‍ഫര്‍മേഷന്‍ -പബ്ലിക് റലേഷന്‍സ് വകുപ്പിലും പത്രസ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും.
അപേക്ഷകളും അനുബന്ധ രേഖകളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ സമര്‍പ്പക്കണം.
ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരില്‍നിന്ന് അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുക. വിശദവിവരങ്ങള്‍ കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ലഭിക്കും. ഫോണ്‍-04812562558.