Popular Posts

us vice president j d vance

ആണവ നിരീക്ഷകന്മാര്‍ ഉടന്‍ ഇറാനിലേക്ക് മടങ്ങുമെന്ന് യുഎസ് വൈസ് പ്രസിഡന്റ്

ഇറാനും അമേരിക്കയുമായി സമാധാന കരാര്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് ആണവ നിരീക്ഷകന്മാര്‍ ഇറാനിലേക്ക് മടങ്ങുമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. യുദ്ധം അവസാനിപ്പിക്കാനുള്ള ഈ കരാറില്‍ ആണവ നിരീക്ഷകന്മാര്‍ര്‍ ഇറാനിലേക്ക് മടങ്ങുന്ന കാര്യം തീര്‍ച്ചയായും ഉള്‍പ്പെടുന്നുണ്ടെന്നും വാന്‍സ് എന്‍ബിസി ന്യൂസിനോട് വ്യക്തമാക്കി. അവര്‍ മടങ്ങിയെത്തുന്ന കൃത്യമായ തിയ്യതി ഇനി തീരുമാനിക്കേണ്ടതുണ്ടെങ്കിലും, അത് വളരെ വേഗം സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം നശിപ്പിക്കുന്നതില്‍ ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജന്‍സിയായ ഇന്റര്‍നാഷനല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) ഒരു പ്രധാന പങ്ക് വഹിക്കും. ഈ കരാറിന്റെ പ്രധാന ഭാഗങ്ങളില്‍ ഒന്ന്, ഇറാനില്‍ ഉയര്‍ന്ന തോതില്‍ സമ്പുഷ്ടീകരിച്ചിട്ടുള്ള ആണവ ശേഖരം നശിപ്പിക്കാന്‍ ഐഎഇഎയും അമേരിക്കയും ഇറാനെ സഹായിക്കും എന്നതാണ്. ധാരണാപത്രത്തില്‍ ഇത് വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാന്‍ ഈ വ്യവസ്ഥകള്‍ അനുസരിക്കുകയാണെങ്കില്‍ അവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും ജെ ഡി വാന്‍സ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *