Popular Posts

NEET Scaled

ജൂണ്‍ 21-ന് നടക്കാനിരിക്കുന്ന നീറ്റ് യുജി പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്കായി സുപ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി

പരീക്ഷാ സമയം വര്‍ധിപ്പിച്ചതും ചോദ്യപേപ്പറിന്റെ ഘടനയില്‍ വരുത്തിയ മാറ്റങ്ങളുമാണ് ഇതില്‍ പ്രധാനം. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് എന്‍ടിഎ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വിദ്യാര്‍ഥികളില്‍ നിന്നുള്ള മുന്‍വര്‍ഷങ്ങളിലെ പ്രതികരണങ്ങള്‍ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂര്‍ 15 മിനിറ്റ്) എന്‍ടിഎ പുതുക്കി നിശ്ചയിച്ചു. ഉച്ചയ്ക്ക് 2:00 മുതല്‍ വൈകിട്ട് 5:15 വരെയാണ് പരീക്ഷാ സമയം. അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒപ്പിടല്‍, ഇന്‍വിജിലേഷന്‍ നടപടികള്‍ തുടങ്ങിയ പരീക്ഷയ്ക്ക് മുന്നോടിയായുള്ള ഔദ്യോഗിക കാര്യങ്ങള്‍ക്കായി വിദ്യാര്‍ഥികളുടെ എഴുത്തുസമയം നഷ്ടപ്പെടാതിരിക്കാനാണ് 15 മിനിറ്റ് അധികമായി അനുവദിച്ചിരിക്കുന്നത്.
ചോദ്യപേപ്പറിലെ റഫ് വര്‍ക്കിനായുള്ള പേജുകളുടെ എണ്ണം രണ്ടില്‍ നിന്ന് നാലായി ഉയര്‍ത്തിയിട്ടുണ്ട്. കണക്കുകള്‍ ചെയ്യാനും ഡയഗ്രമുകള്‍ വരയ്ക്കാനും വിദ്യാര്‍ഥികള്‍ക്ക് ഇനി കൂടുതല്‍ സ്ഥലം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *