Popular Posts

whatsapp image 2026 06 30 at 11.55.23 am

ആലപ്പുഴ ജില്ലാ കോടതി പാലം പുനര്‍നിര്‍മാണം:ആലുക്കാസ് മുതല്‍ മുല്ലയ്ക്കല്‍ വരെ ഇന്നു മുതല്‍ ഗതാഗതം നിരോധിച്ചു

ആലപ്പുഴ: ജില്ലാ കോടതി പാലം പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി തെക്കേക്കരയില്‍ ആലുക്കാസ് മുതല്‍ മുല്ലയ്ക്കല്‍ വരെയുള്ള റോഡില്‍ ഇന്നു മുതല്‍ വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചു. കാല്‍നടക്കാര്‍ക്കു മാത്രമായി ഒരു മീറ്റര്‍ വീതിയില്‍ നടപ്പാത ഉണ്ടായിരിക്കും. ആലുക്കാസ് മുതല്‍ മുല്ലയ്ക്കല്‍ മഞ്ജുള ബേക്കറി വരെ ഡ്രെയിനേജ്, സംരക്ഷണ ഭിത്തി, സര്‍വീസ് റോഡ് എന്നിവ നിര്‍മിക്കാനാണ് ഗതാഗത നിരോധനം.

പ്രധാന ഗതാഗത ക്രമീകരണം

തണ്ണീര്‍മുക്കം ഭാഗത്തു നിന്നു വരുന്ന കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ്സുകള്‍: കൈചൂണ്ടി മുക്കില്‍ നിന്നു വലതു തിരിഞ്ഞ് കൊമ്മാടി പാലത്തിന്റെ കിഴക്കേക്കരയില്‍ എഎസ് കനാലിന്റെ കിഴക്കേക്കരയില്‍ കൂടി മട്ടാഞ്ചേരി പാലം ഇടത്തോട്ട് തിരിഞ്ഞ് വഴിച്ചേരി പാലം കയറി വഴിച്ചേരി മാര്‍ക്കറ്റ് ജങ്്ഷനില്‍ നിന്നു ഇടത്തോട്ട് തിരിഞ്ഞ് പിച്ചു അയ്യര്‍, എവിജെ ജങ്ഷന്‍ വഴി പഴവങ്ങാടി ജങ്ഷനില്‍ നിന്നു ഇടത്തോട്ട് തിരിഞ്ഞ് ഔട്ട് പോസ്റ്റില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പോകണം.

ആലപ്പുഴയില്‍ നിന്നു തണ്ണീര്‍മുക്കം ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ്സുകള്‍: ചുങ്കം വഴി, തോടിന്റെ വടക്കേക്കരയില്‍ കൂടി ഇരുമ്പുപാലം ജങ്ഷനില്‍ നിന്നു വലത്തോട്ട് തിരിഞ്ഞ് വൈഎംസിഎ പാലം വഴി മട്ടാഞ്ചേരി പാലം കയറാതെ എഎസ് കനാലിന്റെ കിഴക്കേക്കരയില്‍ കൂടി കൈചൂണ്ടി ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞു പോകണം.

തെക്കുനിന്നു വരുന്ന സ്വകാര്യ ബസ്സുകള്‍: ഇരുമ്പുപാലം, വൈഎംസിഎ വഴി സ്വകാര്യ ബസ് സ്റ്റാന്‍ഡിലെത്തി പോകണം.

എറണാകുളം ഭാഗത്ത് നിന്നുള്ള കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ്സുകള്‍: നഗരത്തില്‍ പ്രവേശിക്കാന്‍ വഴിച്ചേരി പാലം കയറി വഴിച്ചേരി മാര്‍ക്കറ്റ് ജങ്ഷനില്‍ നിന്നു ഇടത്തോട്ട് തിരിഞ്ഞ പിച്ചു അയ്യര്‍, എവിജെ ജംക്ഷന്‍ വഴി പഴവങ്ങാടി ജങ്ഷനില്‍ നിന്നു ഇടത്തോട്ട് തിരിഞ്ഞ് ഔട്ട് പോസ്റ്റില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിച്ചേരാം.

ആലപ്പുഴ നിന്നു എറണാകുളം ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍: ചുങ്കം വഴി, തോടിന്റെ വടക്കേക്കരയില്‍ കൂടി ഇരുമ്പുപാലം ജങ്ഷനില്‍ നിന്നു വലത്തോട്ട് തിരിഞ്ഞ് വൈഎംസിഎ ജങ്ഷനില്‍ നിന്നു ഇടത്തോട്ട് തിരിഞ്ഞു പോകണം.

പുന്നമട ഭാഗത്തേക്കു പോകുകയും മടങ്ങുകയും ചെയ്യുന്ന വാഹനങ്ങള്‍: പോലീസ് ഔട്‌പോസ്റ്റിനു ചേര്‍ന്നുള്ള പുതിയ ഡീവിയേഷന്‍ റോഡ് വഴി പുന്നമടയിലേക്കും തിരിച്ചും പോകേണ്ടതാണ്. തിരിച്ചുവരുന്ന വാഹനങ്ങള്‍ ഡീവിയേഷന്‍ റോഡ് വഴി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് വഴി ചുങ്കം, കല്ലുപാലം വഴി പോകാവുന്നതാണ്.