Popular Posts

kseb

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂണ്‍ 30 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതല്‍ 12 വരെ മിതമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എല്‍നിനോ കാരണം വൈദ്യുതി ലഭ്യതയില്‍ വലിയ കുറവാണ് ഉണ്ടായത്. 900 മെഗാവാട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് കിട്ടുന്ന വൈദ്യുതിയിലും കുറവ് രേഖപ്പെടുത്തി.
പസഫിക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുള്ള ഉയര്‍ന്ന താപനിലയും വൈദ്യുതി ആവശ്യകതയിലെ വര്‍ധനയും പ്രതിസന്ധിക്ക് കാരണമായതായി കെഎസ്ഇബി വ്യക്തമാക്കി. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വായ്പയായി വാങ്ങിയ വൈദ്യുതി ജൂണ്‍ 16 മുതല്‍ തിരിച്ചുനല്‍കേണ്ട സാഹചര്യമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *