Popular Posts

police pro

ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ പോലിസ് പിആര്‍ഒ

തിരുവനന്തപുരം: സ്റ്റേറ്റ് പോലിസ് മീഡിയ സെന്ററിന്റെ പുതിയ ഡെപ്യൂട്ടി ഡയറക്ടറായി ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍ ചുമതലയേറ്റു. കേരള വനിതാ കമ്മീഷന്‍, വനം വകുപ്പ്, നോര്‍ക്ക റൂട്ട്‌സ്, കുടുംബശ്രീ
എന്നിവിടങ്ങളിലെ പബ്ലിക് റിലേഷന്‍സ് ഓഫീസറായിരുന്നു. ഐ- പിആര്‍ഡി യില്‍ ഡെപ്യൂട്ടി ഡയറക്ടറാണ്.

മികച്ച മാഗസിന്‍ എഡിറ്റര്‍ക്കായുള്ള എസ്.പി.ബി.- കലാനിധി പുരസ്‌കാരം, വിവേകാനന്ദ പ്രതിഭാ പുരസ്‌കാരം, പ്രവാസി ഇന്ത്യന്‍ മാസികയുടെ മാധ്യമ പുരസ്‌കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. ആകാശവാണി അനൗണ്‍സറായും, ദൂരദര്‍ശന്‍ അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊല്ലം അഞ്ചല്‍ കൃഷ്ണവിലാസത്തില്‍ ആര്‍ ഹരിഹരന്‍ പിളളയുടേയും പി എസ് ശാന്തമ്മയുടേയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *