1
1
മുട്ടപ്പള്ളി: പ്രാഥമികാരോഗ്യ കേന്ദ്രം, വിവിധ അങ്കണവാടികള്‍ എന്നിവ കേന്ദ്രീകരിച്ച് പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണം നടത്തി. പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പള്‍സ് പോളിയോ ഉദ്ഘാടനത്തിന് നഴ്സ് രമ്യ, ആശാ വര്‍ക്കര്‍ കുമാരി എന്നിവര്‍ നേതൃത്വം നല്കി. ഗ്രാമപ്പഞ്ചായത്തംഗം മനോജ് നെല്ലൂര്‍ സംബന്ധിച്ചു. കോട്ടയം ബ്ലോക്ക് 103 ാം നമ്പര്‍ അങ്കണവാടിയില്‍ പള്‍സ് പോളിയോ തുള്ളി മരുന്ന് വിതരണത്തിന് ഷോബി ടീച്ചര്‍, ആശാ വര്‍ക്കര്‍ നസീമ സെയ്ദ് എന്നിവര്‍ നേതൃത്വം നല്കി. 5 വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് രാവിലെ മുതല്‍ വൈകീട്ട് അഞ്ചു വരെ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തി.