Popular Posts

whatsapp image 2026 06 28 at 12.08.59 pm

ഗോശ്രീ-വൈപ്പിന്‍ പ്രവേശനകവാടത്തിലെ അനധികൃത പെട്ടിക്കടകള്‍ പൊളിച്ചുനീക്കി; തടയാന്‍ ശ്രമിച്ച 8 പേര്‍ അറസ്റ്റില്‍

വൈപ്പിന്‍: ഗോശ്രീപാല സമുച്ചയത്തിലെ വൈപ്പിന്‍-വല്ലാര്‍പാടം പാലത്തിന്റെ വൈപ്പിന്‍ ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന അനധികൃത പെട്ടിക്കടകള്‍ എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുനീക്കി. പോലീസ് കാവലോടെയായിരുന്നു പഞ്ചായത്തിന്റെ നടപടി. കടകള്‍ പൊളിക്കുന്നത് തടയാന്‍ ശ്രമിച്ച എട്ടു യുവാക്കളെ മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തു.

ഗോശ്രീപാലങ്ങളിലൂടെ വൈപ്പിന്‍കരയിലേക്ക് പ്രവേശിക്കുന്ന ഈ പ്രധാന കവാടം ഭംഗിപിടിപ്പിക്കാന്‍ സര്‍ക്കാരും ജിഡയും വിവിധ പദ്ധതികള്‍ നടപ്പിലാക്കിവരികയാണ്. ഇതിനിടയിലാണ് പ്രദേശത്ത് അനധികൃത പെട്ടിക്കടകള്‍ വ്യാപകമായി ഉയര്‍ന്നുവന്നത്. ഇവയുടെ ബാഹുല്യം കാരണം ഈ ഭാഗത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്കും തടസ്സങ്ങളും പതിവായിരുന്നു.

പെട്ടിക്കടകള്‍ സ്വയം ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുന്‍പ് തന്നെ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് കാലാവധി കഴിഞ്ഞിട്ടും കടകള്‍ മാറ്റാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അധികൃതര്‍ നേരിട്ടെത്തി ഇവ പൊളിച്ചുനീക്കിയത്.

മുന്‍പും കാളമുക്കില്‍ സര്‍ക്കാര്‍ ഫിഷിങ് ഹാര്‍ബറിലേക്ക് വഴി ഉണ്ടാക്കുന്നതിനുവേണ്ടി ഏറ്റെടുത്ത ഭൂമി കയ്യേറി സ്ഥാപിച്ചിരുന്ന അനധികൃത സ്റ്റാളുകള്‍ ഇതേ രീതിയില്‍ നീക്കം ചെയ്തിരുന്നു. എന്നാല്‍ അധികം വൈകാതെ അവിടെ വീണ്ടും കച്ചവടങ്ങള്‍ ആരംഭിക്കുന്ന സാഹചര്യം ഉണ്ടായതിനാല്‍, പുതിയ നടപടിയുടെ ഭാഗമായി ഈ ഭാഗത്ത് കര്‍ശന നിരീക്ഷണം തുടരാനാണ് അധികൃതരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *