1
1
കൊച്ചി: കൊച്ചി മരട് ഫോറം മാളിന് സമീപത്തെ തട്ടുകട പരിസരത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പ്രസവിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കണ്ടെത്തിയതെന്ന് മരട് പോലീസ് വ്യക്തമാക്കി.
തട്ടുകടയ്ക്ക് സമീപത്ത് നിന്ന് കുഞ്ഞിന്റെ കരച്ചില് കേട്ടെത്തിയ നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ മരട് പോലീസ് കുഞ്ഞിനെ സുരക്ഷിതമായി ഏറ്റെടുത്തു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം കുഞ്ഞിനെ എറണാകുളത്തെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയതായി പോലീസ് അറിയിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.