Popular Posts

whatsapp image 2026 06 20 at 7.28.43 pm

ഓപ്പറേഷന്‍ തൂഫാന്‍: 153 പേരെ അറസ്റ്റ് ചെയ്തു:എം.ഡി.എം.എയും മറ്റു മയക്കു മരുന്നുകളും പിടിച്ചെടുത്തു.

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള മയക്കുമരുന്ന് കൈവശം വച്ചതിന് 144 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 153 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് എം.ഡി.എം.എ (9.367 ഗ്രാം), കഞ്ചാവ് (26.435 കി.ഗ്രാം) ഹാഷിഷ് ഓയില്‍ (2.6 ഗ്രാം), ഹെറോയിന്‍ (2.410 ഗ്രാം) കഞ്ചാവ് ചെടി (1) എന്നിവ പിടിച്ചെടുത്തു. നാളിതുവരെ 3224 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആകെ 3466 പേരാണ് അറസ്റ്റിലായത്. ഇതുവരെ 1692 ഗ്രാം എം.ഡി.എം.എയും 315.391 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.


ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്‌സ്ആപ്പ് (9995966666) മുഖേനയും പോലിസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Leave a Reply

Your email address will not be published. Required fields are marked *