1
1
തിരുവന്തപുരം:ഉന്നത കേരളത്തിലേക്ക് ചുവട് വെക്കാൻ ഉന്നത വിദ്യാഭ്യാസ മേഖല. കാലോചിതമായ മാറ്റങ്ങൾ വരുത്തി വിദ്യാഭാസ മേഖലയിൽ സമഗ്ര മാറ്റമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഗോത്ര വിഭാഗങ്ങളുടെ പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങൾ, വികസന അഭിലാഷങ്ങൾ എന്നിവയെ അംഗീകരിച്ച് വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി & ഇൻ്റീജിനസ് സെൻ്ററും സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിംങ്ങ് തടയാൻ സിദ്ധാർദ്ദൻ സ്റ്റുഡൻസ് ഡിസ്ട്രസ് ആപ്പും, ക്ഷേമം ഉറപ്പുവരുത്താൻ സിദ്ധാർദ്ധൻ ആൻ്റി റാഗിങ്ങ് & സ്റ്റുഡൻസ് വെൽഫെയർ ആക്റ്റും നടപ്പാക്കും.
വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ എന്ന ഫ്യൂച്ചർ സ്കിൽസ് ആൻഡ് എംപ്ലോയ്മെന്റ് ഇന്റലിജൻസ് മിഷൻ നടപ്പാക്കും. ഇതിനായി രണ്ടു കോടി രൂപയാണ് പ്രാരംഭ ഘട്ടത്തിൽ വകയിരുത്തിയിരിക്കുന്നത്.
ഉയർന്ന ഗുണ നിലവാരമുള്ള വിദ്യാഭ്യാസത്തിനായി കേരളാ നോളജ് വാലി, സ്വകാര്യ സർവ്വകലാശാലകളിൽ കാലോചിതമായ മാറ്റങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ നടപ്പാക്കും, തിരുവനന്തപുരം ഗവ: എഞ്ചിനീയറിംഗ് കോളേജിന് കോൺസ്റ്റുവൻ്റ് നോളജ് ഓഫ് യൂണിവേഴ്സിറ്റി പദവി ,കേരള റിസർച്ച് പാർക്ക് തുടങ്ങി സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രഖ്യാപനങ്ങൾ
ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം
ജവർലാൽ നെഹ്റു സയൻ്റിഫിക് സിറ്റി 10 കോടി രൂപ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണപരമാകുന്ന വ്യത്യസ്ത പദ്ധതികളാണ് യുഡിഎഫ് സർക്കാർ പുതിയ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ
ഉന്നത കേരളത്തിലേക്ക് ചുവടുവക്കാൻ ഉന്നത വിദ്യാഭ്യാസമേഖല സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
പഠനത്തെയും ഗവേഷണത്തെയും സംരംഭങ്ങളെയും കോർത്തിണക്കി കേരളത്തെ ഒരു ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിയുടെ പ്രഖ്യാപനം ചരിത്രപരമായ മുന്നേറ്റമാണ്. കലാലയങ്ങളിൽ സമാധാനമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പുവരുത്താൻ സിദ്ധാർത്ഥ് ആൻ്റി റാഗിങ്ങ് ആക്ട് സഹായമാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ പറഞ്ഞു.
കേരളാ നോളജ് വാലി, ഗ്ലോബൽ ജോബ് വാച്ച് ടവർ, കേരളാ റിസർച്ച് പാർക്ക് തുടങ്ങിയ പദ്ധതികൾ ഉന്നത വിദ്യാഭ്യാസ മേഖലക്ക് പുതിയ ഉണർവേകുമെന്നും അദ്ദേഹം പറഞ്ഞു.